ഉറപ്പാക്കി സന്ദേശം അയക്കാം; വാട‌്സാപ്പിൽ പ്രിവ്യൂ ഫീച്ചർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2018, 02:35 AM | 0 min read

വാട‌്സാപ്പിൽ സന്ദേശമയച്ച‌് മാറിപ്പോയതിനാൽ പൊല്ലാപ്പിൽപ്പെട്ടവർ പലരുണ്ട‌്. ചിലപ്പോൾ നമ്മൾ വിചാരിച്ചതായിരിക്കുകയല്ല ടൈപ്പ‌് ചെയ‌്തത‌്. ചില സന്ദേശങ്ങൾ അയച്ച‌് കുടുങ്ങിപ്പോയവർ ഏറെയാണ‌്. എന്നാലിനി ആ പേടിയൊന്നും വേണ്ട. ഒരാൾക്ക് സന്ദേശം അയക്കുന്നതിനുമുമ്പ് ഒരു വട്ടംകൂടി ഉപയോക്താവിന് സ്ഥിരീകരിക്കാനുളള സൗകര്യം ഒരുക്കി വാട‌്സാപ്പ‌് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു.

പ്രിവ്യൂ ഫീച്ചർ എന്നാണ് ഇത് അറിയപ്പെടുന്നത്. നേരത്തെ, സന്ദേശം ടൈപ്പ് ചെയ്ത ഉടൻതന്നെ അയയ്ക്കാൻ പറ്റുമായിരുന്നു. എന്നാൽ, പുതിയ ഫീച്ചർ പ്രകാരം ഒരുടാബ് കൂടി തുറക്കപ്പെട്ട് ഈ സന്ദേശംതന്നെയാണോ അയക്കേണ്ടതെന്ന്  ചോദിക്കും. രണ്ടാമത് സ്ഥിരീകരിച്ചതിനുശേഷം മാത്രമാകും സന്ദേശം അയക്കുക. വാട‌്സാപ്പിന്റെ ബീറ്റ വെർഷനായ 2.18.325ലാണ‌്   സൗകര്യം ലഭിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home