വീഡിയോ ഗെയിമിങ്: ഇനി കളി ഫെയ‌്സ്ബുക്കിലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2018, 07:07 AM | 0 min read

ആങ്ക്രി ബേർഡ്‌സും കാൻഡി ക്രഷും തുടങ്ങി പ്രിയപ്പെട്ട ഗെയിമുകൾ ഫെയ‌്സ്ബുക്ക് കീഴടക്കാൻ അധികം കാത്തിരിക്കേണ്ട. ഫോട്ടോഷെയറിങ്, വീഡിയോ ഷെയറിങ് തുടങ്ങി എല്ലാവിധ വിനോദത്തിന്റെയും കേന്ദ്രമായ ഫെയ‌്സ്ബുക്കിൽ ഇനി ഇടനേരം കളികളും ആസ്വദിക്കാം.

മൊബൈൽ ഗെയിമിങ്ങിനായി പ്രത്യേകം ആപ്ലിക്കേഷൻ ഇല്ലാതെ നിങ്ങളുടെ  പ്രിയപ്പെട്ട ഗെയിമിന്റെ ഫെയ‌്സ്ബുക്ക് പേജ് ലൈക്ക് ചെയ്‌താൽ ഇനി ഗെയിം കളിക്കാം. പറഞ്ഞുവരുന്നത് ഫെയ‌്സ്ബുക്ക് അടുത്തതായി  അവതരിപ്പിക്കാൻ ഇരിക്കുന്ന വീഡിയോ ഗെയിമിങ‌് ഫീച്ചറിനെക്കുറിച്ചാണ്. ന്യൂസ്  ഫീഡ്‌സിനൊപ്പം ഓൺലൈനായി ഗെയിം കളിക്കാനുള്ള രസികൻ അപ്ഡേറ്റുമായാണ് ഫെയ‌്സ്ബുക്ക് ഇനി അവതരിക്കുക.

വീഡിയോ ഗെയിമിങ‌് നിർമാതാക്കളെമാത്രമല്ല ഗെയിമിൽ  ലഹരിമൂത്ത ആൾക്കാരെയും ഗെയിമിങ‌് ഫീച്ചർ നന്നായി ആകർഷിക്കുമെന്ന‌് ഉറപ്പ്.  വിവിധ ഗെയിമുകളുടെ പേജ്  ലൈക്, ഫോള്ളോ തുടങ്ങിയവ ചെയ്‌താൽ  ഗെയിമുകൾ  ലൈവായി നിങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടും. മറ്റുള്ളവർക്കും കാണാൻ സാധിക്കുന്ന വിധത്തിൽ ഗെയിം കളിച്ച് മുന്നോട്ടുപോകാം. വിവിധ ഗെയിം നിർമാതാക്കളുമായി ഇതിനോടകം ഫെയ‌്സ്ബുക്ക് ചർച്ച നടത്തിക്കഴിഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home