വാട്‌സാപ്പിൽ ഇനി സ്പാം അയക്കേണ്ട

ന്യൂഡൽഹി > ഇനി വാട്സാപ്പിൽ സ്പാം (ഉപയോഗശൂന്യമായ സന്ദേശങ്ങൾ) അയക്കുന്നവർ കുഴങ്ങും. ഒരു സന്ദേശം 25ൽ കൂടുതൽതവണ ഫോർവേഡ് ചെയ്യാൻ അനുവദിക്കാത്ത ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സാപ്. ഗ്രൂപ്പുകളിലേക്ക് മറ്റു ഗ്രൂപ്പിൽനിന്ന് വരുന്ന സന്ദേശങ്ങൾക്കും ഗ്രൂപ്പിൽ വീണ്ടും പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾക്കുംമേൽ 'ഫോർവേഡ് മെസേജ'് എന്നെഴുതുകയും ചെയ്യും. അടുത്ത അപ്ഡേറ്റിൽ ഫീച്ചർ ലഭ്യമാകും.









0 comments