ആശങ്കകള്‍ക്ക് വിരാമം; വാട്‌സ്ആപ്പ് തിരികെയെത്തി

കൊച്ചി > സാങ്കേതിക തകരാര്‍ നേരിട്ട വാട്‌സ് ആപ്പ് പ്രശ്‌നം പരിഹരിച്ചു. സെര്‍വ്വറുകള്‍ പണിമുടക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ലോക വ്യപാകമായാണ് പ്രശ്‌നം ഉണ്ടായത്.
ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തനരഹിതമായത്. കഴിഞ്ഞ സെപ്‌തംബറിലും വാട്‌സ് ആപ്പിന് സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.









0 comments