4ജി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2016, 07:59 PM | 0 min read

മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വിവരസാങ്കേതികവിദ്യ ഏറെ സ്വാധീനിച്ച വര്‍ഷം എന്ന ഖ്യാതിയുമായാണ് 2016  കടന്നുപോകുന്നത്. നമ്മളെ എല്ലാവരെയും ടെക്നോളജി സ്വാധീനിച്ചുവെന്ന് നിസ്സംശയം  പറയാം. എന്നാല്‍ അതില്‍ ചില പുതു ടെക് ഭാവിയില്‍  മറ്റു ചിലതിനെക്കാളും സ്വാധീനംചെലുത്താന്‍ കെല്‍പ്പുള്ളതാണ്. ഇത്തരം ടെക്നോളജികളിലൂടെ ഒരു യാത്ര:

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (അക), മെഷീന്‍ ലേണിങ്ങും നമ്മുടെ ജീവിതത്തിന്റെ ‘ഭാഗമാകാന്‍ തുടങ്ങി. ഗൂഗിളിന്റെ അലൊ മെസഞ്ചര്‍ ഓര്‍മയില്ലേ? ഇതടക്കമുള്ള നിരവധി ചാറ്റ് ബോട്ടുകള്‍ ഇതിന്റെ ഉദാഹരണം മാത്രം. ഇതുകൂടാതെ നിരവധി ബിസിനസ് ആപ്പുകളും ഡാറ്റ ഉപയോഗിച്ച് മനുഷ്യനെ വെല്ലുന്നതരത്തിലുള്ള ബുദ്ധിയുള്ള തീരുമാനങ്ങളെടുക്കാന്‍ ‘പഠിക്കുന്ന‘ തിരക്കിലാണ്. ബാങ്കിങ്മേഖലയില്‍വരെ ഇത്തരം ബുദ്ധിയുള്ള ‘ആപ്പുകള്‍‘ റെഡിയായിവരുന്നുണ്ട്. യന്ത്രങ്ങളുടെ (സോഫ്റ്റ് വെയര്‍) ബുദ്ധി കൂടിക്കൊണ്ടിരിക്കുന്നു. മനുഷ്യനോളം ബുദ്ധിയുള്ള മെഷീനുകള്‍ എന്ന സ്വപ്നം വിദൂരമല്ല. 2016 A1 മെഷീന്‍ ലേണിങ്ങും നമ്മുടെ ഇടയില്‍ സ്ഥാനംപിടിച്ച വര്‍ഷമായി രേഖപ്പെടുത്തും.

ഓഗ്മെന്റഡ് റിയാലിറ്റി
ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി (Augmented Reality and Virtual Reality) എന്നിവ മെയിന്‍ സ്ട്രീം ആയ വര്‍ഷമാണ് കടന്നുപോകുന്നത്. ഒക്യുലസ് റിഫ്റ്റ് അടക്കമുള്ള ഡിവൈസുകളുടെ പ്രചാരം വര്‍ധിക്കുന്നതിനോടൊപ്പം താരതമ്യേന വിലകുറഞ്ഞ നിരവധി ഡിവൈസുകള്‍ വിപണിയില്‍ എത്തി. AR ഗെയിം ആയ പോകിമോന്‍-ഗോ 10 കോടി തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു. നമ്മുടെ കൈകളിലേക്ക് ഇത്തരം ടെക് എത്തിയതിന് പോയവര്‍ഷം സാക്ഷ്യംവഹിച്ചു. ഇതിന്റെ സാധ്യതകള്‍ ഇതിലും എത്രയോ ആണ്. —ഇതൊരു തുടക്കംമാത്രം.

സ് ട്രീമിങ് വീഡിയോ
സ്ട്രീമിങ് വീഡിയോ നമ്മുടെ ദൈനംദിന ജീവിതത്തില്‍ കടന്നുകൂടിയ വര്‍ഷമാണ് ഇത്. ബ്രാന്‍ഡുകള്‍മുതല്‍ നമ്മളില്‍ പലരും വരെ ഇത് ഉപയോഗിച്ചു. ലൈവ് ആയി കല്യാണങ്ങളും, പാലുകാച്ചും, വീട്ടിലെ കാര്യങ്ങളും ഒക്കെ ഫെയ്സ്ബുക്ക് ലൈവില്‍ നമ്മളില്‍ പലരും സ്ട്രീംചെയ്ത വര്‍ഷം. സ്നാപ്ചാറ്റിന്റെ സ്പെക്ടാക്കിള്‍സ് “കണ്ണട“ ലൈവ് സ്ട്രീമിങ്ങിനെ വരുന്നവര്‍ഷത്തില്‍ മറ്റൊരുതലത്തില്‍ എത്തിക്കുമെന്നാണ് പറയപ്പെടുന്നത്.

ഇന്റര്‍നെറ്റ് ഓഫ് തിങ്സ്
ഇന്റര്‍നെറ്റ് ഓഫ് തിങ്സി Internet of Things (IoT)ന്റെ വളര്‍ച്ചയില്‍ ഇന്നും ഒരു ‘പ്രശ്നമായിരിക്കുന്നത്‘ ഡിവൈസുകള്‍ തമ്മില്‍ സംസാരിക്കുന്ന‘ ഭാഷയില്‍  ഇല്ലാത്ത ഒരു പൊതുസ്റ്റാന്‍ഡേഡ് ആണ്. നിരവധി ഡിവൈസുകള്‍ മാത്രം ഉണ്ടായാല്‍ പോരല്ലോ.  ഇതൊക്കെ തമ്മില്‍ സംവദിക്കേണ്ടെ. ഗൂഗിളിന്റെഒീാലഉം, ആമസണിന്റെ ഋരവീയും ഒക്കെ വിപണിയില്‍ സജീവമായ വര്‍ഷമാണ് 2016. കീഠയില്‍ ഒരു പൊതുഭാഷ“ കൊണ്ടുവരാനും  ഉപയോക്താക്കള്‍ക്ക് ഇതില്‍നിന്ന് പരമാവധി ഗുണമുണ്ടാകാനും ഇത്തരം ടെക് ഭീമന്മാരുടെ ഇടപെടല്‍ വേണം.  അതിന് തുടക്കംകുറിച്ച വര്‍ഷമാണ് 2016.

4ജി
ത്രി ജി എടുക്കാന്‍ മടിച്ചുനിന്ന നമ്മളില്‍ പലരെയും സൌജന്യ സിം നല്‍കി 4ജിയില്‍ എത്തിച്ച വര്‍ഷമാണ് 2016. ഇതുകൂടാതെ പ്രമുഖ മെസേജിങ് ആപ്പായ വാട്സാ ആപ് വീഡിയോ കോള്‍ സൌകര്യം തുടങ്ങി. സ്കൈപോ, ഫെയ്സ്ടൈമോ പോലെയല്ല വാട്സ് ആപ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളഎല്ലാവരുടെയും കൈയിലുള്ള മെസേജിങ് ആപ് ആണ് വാട്സ് ആപ്. അപ്പോള്‍ പിന്നെ ഫോണ്‍ വിളികളില്‍ പലതും വേണ്ടെങ്കില്‍പ്പോലും വീഡിയോ ആയ വര്‍ഷമാണ് 2016. (ഗൂഗിള്‍ ഡ്യൂയോ ക്ളച്ച്പിടിച്ചില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ട ഒരു സത്യം).

മുകളില്‍പ്പറഞ്ഞത് 2016ലെ ചില ട്രെന്‍ഡുകള്‍ മാത്രം. ഇതില്‍ ചിലതെങ്കിലും നിങ്ങള്‍പോലും അറിയാതെ നിങ്ങള്‍ ഉപയോഗിച്ചുകാണും. ഇതില്‍ പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും ടെക്ട്രെന്‍ഡ് നിങ്ങളുടെ ജീവിതത്തിന്റെ ‘ഭാഗമായോ? 



deshabhimani section

Related News

View More
0 comments
Sort by

Home