ഡിജിറ്റല്‍ കണക്ക് പുസ്തകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2016, 10:28 AM | 0 min read

പണം ആവശ്യത്തിനുമാത്രം ചെലവാക്കാന്‍ ഇടയ്ക്കൊക്കെ ഒരു ചെറിയ കണക്കെഴുത്ത് എല്ലാവരും നടത്താറുണ്ട്. ഒന്നുകില്‍ ഇതൊക്കെ ചെയ്ത് ചെലവ് നിയന്ത്രിക്കാന്‍ നമ്മള്‍ പഠിക്കും, അല്ലെങ്കില്‍ “പോവാന്‍ പറ, എന്റെ പണം എങ്ങനെ ചെലവാക്കണമെന്ന് എനിക്കറിയാം“എന്ന് പറഞ്ഞ് കണക്കെഴുത്ത് നിര്‍ത്തും. ചെലവാക്കേണ്ടിടത്ത് ചെലവാക്കണം, പിന്നെ കണക്കുവച്ചിട്ട് എന്ത് കാര്യം എന്ന ചോദ്യം സ്വയം ചോദിച്ച് പരാജയപ്പെടുന്ന അവസ്ഥ. നമ്മളില്‍ ചിലരുടെയെങ്കിലും അവസ്ഥ രണ്ടാമത്തേതാണ്. എങ്കിലും പ്രതീക്ഷ കൈവിടരുത്.

എല്ലാം ഡിജിറ്റല്‍ ആണല്ലൊ. പിന്നെ ഇന്നത്തെ കാലത്ത് സമയവും ഇല്ല. എന്നാല്‍ പിന്നെ ഈ കണക്കെഴുത്ത് ഡിജിറ്റല്‍ ആയാലോ?  ഡിജിറ്റല്‍ എന്നാല്‍ നിങ്ങള്‍ സ്വന്തമായി ഫോണിലെ ഒരു ആപ്പില്‍ ഈ കണക്കെല്ലാം ഇനി എഴുതണമെന്ന് കരുതിയോ? തെറ്റി എന്നാല്‍ നിങ്ങള്‍ക്ക്. കണക്ക് “അറിഞ്ഞും, കണ്ടും“ മനസ്സിലാക്കുന്ന വാള്‍നട്ട് ആപ് നിങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍വഴിയുള്ള ചെലവുകള്‍, എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള എടിഎം ഇടപാട് ഇവയൊക്കെ ശ്രദ്ധിച്ച് കണക്കുവയ്ക്കുന്ന ആപ്പാണ് വാള്‍നട്ട്. സംഭവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണോ? നിങ്ങള്‍ക്ക് ബാങ്കില്‍നിന്നും, ഓണ്‍ലൈന്‍ ഷോപ്പുകളില്‍നിന്നും ഒക്കെ വരുന്ന ആട്ടോമേറ്റഡ് എസ്എംഎസ് സന്ദേശങ്ങള്‍ വാള്‍നട്ട് വായിക്കുന്നു. എന്നിട്ട് കണക്ക് സൂക്ഷിക്കുന്നു.് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിക്കടയില്‍ പോയി സാധനം വാങ്ങിയാല്‍, വരുന്ന എസ്എംഎസില്‍ കട തുണിക്കട ആണെന്ന് വാള്‍നട്ടിന് മനസ്സിലായാല്‍ അത് ഷോപ്പിങ് കാറ്റഗറിയില്‍ ഇടും. —റസ്റ്റോറന്റ് ആണെങ്കില്‍ വേറെ കാറ്റഗറിയില്‍ ഇടും. അപ്പോള്‍ പണം എന്തിനൊക്കെ ചെലവാക്കുന്നു എന്ന് അപഗ്രഥിച്ച് നിങ്ങള്‍ക്ക് പറഞ്ഞുതരാനും വാള്‍നട്ടിന് സാധിക്കും. എത്ര രൂപ അടുക്കള സാധനങ്ങള്‍ വാങ്ങാന്‍, എത്ര പെട്രോള്‍ചെലവ്, എത്ര പുറത്തുനിന്നുള്ള ഭക്ഷണം എന്നൊക്കെ. ഇനി ഇതിന് മനസ്സിലാകാത്ത എസ്എംഎസ് സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ ഈ ആപ്പിലൂടെതന്നെ അവരെ അറിയിച്ച്, വാള്‍നട്ടിനെ പഠിപ്പിക്കാനുള്ള സൌകര്യവും ഉണ്ട്.

അപ്പോള്‍ ക്യാഷ് ഇടപാടുകളോ? അത് മാന്വലായി ഇതില്‍ ചേര്‍ക്കാം. എടിഎമ്മില്‍നിന്നെടുത്ത പണം നിങ്ങള്‍ചെലവാക്കിക്യാഷ് എക്സ്പെന്‍സ്എന്റര്‍ചെയ്യുമ്പോള്‍ ഇരട്ടിച്ചെലവായി കാണിക്കും എന്ന പേടി വേണ്ട.—ക്യാഷ് ചെലവുകള്‍ ഈ ഇരട്ടിഅബദ്ധം ഒഴിവാക്കാന്‍ നോട്ട് ആന്‍ എക്സ്പന്‍സ് ആയാണ് വാള്‍നട്ട് ചേര്‍ക്കുക. നിങ്ങളും കുറെ ചങ്ങാതിമാരും ് കറങ്ങാന്‍ പോയതിന്റെ കണക്കൊക്കെ സെറ്റില്‍ചെയ്യാനും ഇതില്‍ വകുപ്പുണ്ട്. ഈ ആപ്പില്‍തന്നെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ചെലവ് സ്പ്ളിറ്റ് ചെയ്യാനും, കണക്ക് സെറ്റില്‍ചെയ്യാനും സാധിക്കും.   കണക്കെഴുതിവയ്ക്കാനുള്ള പുസ്തകമല്ല, ഇത്തിരി ബുദ്ധിയൊക്കെയുള്ള അസിസ്റ്റന്റ് എന്ന് പറയാം.  http://www.getwalnut.com/faq



deshabhimani section

Related News

View More
0 comments
Sort by

Home