ഇമെയിലിന്റെ പിതാവിന് വിട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2016, 05:57 AM | 0 min read

ഇ–മെയിലിന്റെ ഉപജ്ഞാതാവും @ എന്നചിഹ്നം നമുക്കിടയില്‍ പ്രചരിപ്പിച്ച് ലോകശ്രദ്ധനേടിയയാളുമായ റേ ടോംലിന്‍സണ്‍ വിടപറഞ്ഞു. എങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഇ–മെയിലിലൂടെ  ജീവിക്കുന്നു.

1971 ബോള്‍ട്ട് ബെറാനെക്ക് ആന്‍ഡ് ന്യൂമാന്‍ എന്ന കമ്പനിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്ന റേ ടോം ലിന്‍സണ്‍ കമ്പനിക്കുള്ളിലെ ജീവനക്കാര്‍ക്ക് തമ്മില്‍ ആശയ വിനിമയം നടത്താന്‍ ഒരു Arpanet (ഇന്റര്‍നെറ്റിന്റെ പഴയ രൂപം) അധിഷ്ഠിത സംവിധാനം രൂപപ്പെടുത്തുകയുണ്ടായി.

സന്ദേശങ്ങള്‍ അയക്കുമ്പോള്‍ സ്വീകരിക്കുന്ന വ്യക്തിയേയും സര്‍വറേയും അവയ്ക്കിടയില്‍ സൂചിപ്പിക്കാന്‍ @ എന്ന ചിഹ്നം ഉപയോഗിച്ചായിരുന്നു ഈ സംവിധാനം. ഒരേ മുറിയിലുള്ള രണ്ട് കംപ്യൂട്ടറുകള്‍ തമ്മില്‍ സന്ദേശങ്ങള്‍ അയച്ചായിരുന്നു ആദ്യ പരീക്ഷണം. ഒരു സൈഡ് പ്രോജക്ട് എന്ന രീതിയില്‍ തമാശയ്ക്കുവേണ്ടി ഉണ്ടാക്കിയ ഈ സംവിധാനം റേയെ പിന്നീട് ലോക പ്രശസ്ത്തിയില്‍ എത്തിച്ചു. ഇന്നു നമുക്ക് സുപരിചിതമായ ഇമെയിലിന്റെ ജനനമായിരുന്നു അത്. 

എണ്‍പതുകളോടുകൂടി അമേരിക്കയില്‍ സര്‍ക്കാര്‍, പട്ടാളം എന്നീ തരം ഉപയോക്താക്കള്‍ ഇ–മെയില്‍ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിയതോടുകൂടി ഇ–മെയില്‍ ഡിജിറ്റല്‍ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി.

2012ല്‍  Internet Hall of Fame റേ ടോംലിന്‍സണെ ഉള്‍പ്പെടുത്തുകയുണ്ടായി. തന്റെ ഈ പ്രോഗ്രാം കൊണ്ട് റേയ്ക്ക് അര്‍പാനെറ്റ് ലോകത്തും, അതിന്റെ പിന്നീടുള്ള രൂപമായ ഇന്റര്‍നെറ്റിലും താരപരിവേഷം ലഭിക്കുകയുണ്ടായി.

ഒരു പക്ഷേ ഇ–മെയില്‍ ഇത്രയും സജീവം ആയിരുന്നില്ലെങ്കില്‍ @ എന്ന ചിഹ്നം മണ്‍മറഞ്ഞു പോയേനെ.
 
 



deshabhimani section

Related News

View More
0 comments
Sort by

Home