ഒച്ചയിട്ടാല്‍ മൊബൈല്‍ ചാര്‍ജാകും

ലണ്ടന്‍ :മൊബൈല്‍ ഫോണിന്റെ ചാര്‍ജ് കുറയുമ്പോള്‍ പ്ലഗ്പോയിന്റ് തേടി ഇനി ഓടേണ്ടിവരില്ല. ഫോണിനെ നോക്കി ഒന്നു ഒച്ചയിട്ടാല്‍ ആവശ്യത്തിനുള്ള ചാര്‍ജ് ലഭിക്കും. അതിനാല്‍ യാത്രക്കിടയിലോ വീട്ടില്‍ നിന്നു മാറിനില്‍ക്കുമ്പോഴോ സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നുപോകുമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല.
പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫോണിന്റെ ബാറ്ററി തീരുന്നത് പലരെയും നിരാശപ്പെടുത്താറുണ്ട്.ആ നിരാശക്കുമ പരിഹാരമാകുകയാണ് . നടുറോഡില്‍ ആണെങ്കിലും ഫുട്ബോള്‍ ഗാലറിയില്‍ ആണെങ്കിലും ഇനി നിങ്ങളുടെ സ്വന്തം ശബ്ദമാണെങ്കില്‍ കൂടി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. നോക്കിയയും ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ശബ്ദത്തില്‍ നിന്നു ഊര്‍ജം കണ്ടെത്താനുള്ള സംവിധാനം വികസിപ്പിച്ചെടുത്തത്. ചുറ്റുവട്ടത്തുള്ള ശബ്ദം ശേഖരിച്ച് ചെറിയൊരു ജനറേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഈ ഉപകരണത്തിലെ നാനോറോഡുകളാണ് ശബ്ദത്തില്‍ നിന്നു ഊര്‍ജം പിടിച്ചെടുത്ത് മൊബൈല്‍ ബാറ്ററിയെ ചാര്‍ജാക്കുന്നത്.









0 comments