സ്മാർട്ട് മോതിരവുമായി സാംസങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 05:32 PM | 0 min read

കൊറിയ > സ്മാർട്ട് മോതിരം വിപണിയിലിറക്കുകയാണ് സാംസങ്. ഏഴു ദിവസം വരെ നീണ്ടു നിൽക്കുവാനാകുന്ന ബാറ്ററി ചാർജ്ജും കൃത്യമായ ആരോ​ഗ്യ ഡാറ്റയുമാണ് സ്മാർട്ട് മോതിരത്തിന്റെ സവിശേഷതകളെന്നാണ് സാംസങ് കമ്പനി പറയുന്നത്. 
ആക്‌സലറോമീറ്റര്‍,ഫോട്ടോപ്ലെതിസ്‌മോമോഗ്രാം അഥവാ ഹാര്‍ട്ട് റേറ്റ് ആന്‍ഡ് ടെംപ്രചര്‍ സെന്‍സര്‍ തുടങ്ങിയവയും സ്മാർട്ട് മോതിരത്തിലുണ്ട്. ഗ്യാലക്‌സി റിങ് എന്നാണ് സ്മാർട്ട്  റിംങിന് കമ്പനി നൽകിയിരിക്കുന്ന പേര്. 
3 3,326 രൂപ വില വരുന്ന സ്മാർട്ട് റിംങിന് പ്രീ ഓർഡർ നൽകുവാനാകും. ടെറ്റാനത്തിലും ലോഹത്തിലും നിർമിച്ചിട്ടുള്ള മോതിരം വാട്ടർ പ്രൂഫുംമാണ്. 
 
മോതിരം പിടിച്ചെടുക്കുന്ന ആരോഗ്യ വിവരങ്ങള്‍ 'സാംസങ് ഹെല്‍തി'ലേക്ക് എത്തുമ്പോൾ ഉപയോക്താവിന്റെ ശരീരത്തിന്റെ ആരോഗ്യ സ്ഥിതി അറിയുവാനാകും. ഉറക്കത്തില്‍ ശരീരം എത്രമാത്രം ചലിച്ചു, ഹൃദയമിടിപ്പും, ശ്വാസഗതിയും എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങളും വ്യക്തമാകും. ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ട കാര്യങ്ങളും എളുപ്പത്തിൽ വിശകലനം ചെയ്യാനാകും എന്നതാണ് സ്മാർട്ട് റിംങിന്റെ മറ്റൊരു സവിശേഷത.
 


deshabhimani section

Related News

View More
0 comments
Sort by

Home