സാംസങ്ങ്‌ കീഴടങ്ങുമോ? എത്തുന്നു ഷവോമി ഫോൾഡിങ് ഫോൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2022, 12:41 PM | 0 min read

രണ്ടായി മടക്കി പോക്കറ്റിൽ ഒതുക്കി വയ്‌ക്കാവുന്ന ‘ഫോൾഡബിൾ’ ഫോണുകളുടെ ലോകത്തെ അതികായനായ സാംസങ്ങിനോട്‌ മത്സരിക്കാൻ ഷവോമി എത്തുന്നു. ഷവോമി മിക്‌സ്‌ ഫോൾഡ്‌ 2 എന്ന്‌ പേരിട്ടിരിക്കുന്ന ഫോൺ ചൈനയിലാണ്‌ ആദ്യം അവതരിപ്പിക്കുക. ഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റർ കമ്പനിയുടെ ചൈനീസ്‌ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്‌.

പുതിയ ഫൊണിൽ 50 മെഗാപിക്‌സലിന്റെ പ്രാഥമിക സെൻസർ ഉൾപ്പടുന്ന ലിയീക ബ്രാൻഡിന്റെ മൂന്ന്‌ റിയർ ക്യാമറകളാണ്‌ ഷവോമി അവതരിപ്പിക്കുന്നത്‌. നിലവിലുള്ളവയിൽ നിന്ന്‌ വ്യത്യസ്‌തമായി ക്യമറകളുടെ വിന്യാസവും ശ്രദ്ദേയമാണ്‌. സെൽഫിക്കായി ഹോൾപഞ്ച്‌ ഡിസൈനിൽ മുൻ ക്യാമറയും നൽകിയിരിക്കുന്നു. 120 ഹെർട്‌സ്‌ റിഫ്രഷ്‌ റേറ്റോടെ ആറര, എട്ട്‌ ഇഞ്ച്‌ സ്‌ക്രീൻ അളവുകളിലായിരിക്കും ഫോൺ ലഭിക്കുക. സ്‌പാപ്‌ ഡ്രാഗൺ 8+ ആദ്യ ജനറേഷൻ പ്രോസസറാകും ഫോണിനെന്ന്‌ അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യം ഷവേമി സ്ഥിരീകരിച്ചിട്ടില്ല.

ഷവോമി മിക്‌സ്‌ ഫോൾഡ്‌ എന്ന്‌ പേരിൽ മുമ്പ്‌ ചൈനയിൽ ഫോൺ അവതരിപ്പിച്ചിരുന്നെങ്കിലും അത്ര ജനകീയമായിരുന്നില്ല. നിലവിൽ സാംസങ്, ഒപ്പോ, ഹുവായ്‌ കമ്പനികളുടെ ഫോൾഡബിൾ ഫോണുകളാണ്‌ വിപണിയിൽ ലഭ്യമാണെങ്കിലും സാംസങ് ഒടുവിൽ പുറത്തിറക്കിയ ഗാലക്‌സി ഇസഡ്‌ ഫ്ലിപ്‌ 3 സീരിസ്‌ ആണ്‌ ഏറ്റവും ജനപ്രിയം. ഷവോമി മിക്‌‌സ്‌ ഫോൾഡ്‌ 2 ഒപ്പം ഷവേമി പാഡ്‌ 5 പ്രോ, ബഡ്‌സ്‌ 4 പ്രോ തുടങ്ങിയവയും അവതരിപ്പിക്കുന്നുണ്ട്‌. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫോൺ എത്തുന്നത്‌ വൈകാനാണ്‌ സാധ്യത.
 



deshabhimani section

Related News

View More
0 comments
Sort by

Home