ad
Deshabhimani

ഡിസപ്പിയറിങ് മെസേജ് ഓൺ ആണെങ്കിലും സന്ദേശങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Whatsapp logo

വാട്സ്ആപ്പ് ലോഗോ

വെബ് ഡെസ്ക്

Published on May 09, 2026, 09:07 AM | 1 min read

തിരുവനന്തപുരം : വാട്സ്ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ സംഭാഷണങ്ങൾ സ്വാഭാവികമായും റിമൂവ് ആയിപ്പോകുന്നതിന് സഹായിക്കുന്ന ഫീച്ചറാണിത്. വളരെ സെൻസിറ്റീവ് ആയ സംഭാഷങ്ങളോ, കാഷ്വൽ ചാറ്റുകളോ അതുമല്ലെങ്കിൽ ഇൻബോക്സ് നിറഞ്ഞു കിടക്കാതെ സൂക്ഷിക്കുവാനോ ഒക്കെ ഈ ഫീച്ചർ അനുയോജ്യമാണ്. എന്നാൽ, സംഭാഷണത്തിലെ ഒരു പ്രത്യേക വിവരമോ, വിലാസമോ, മീറ്റിങ് വിവരങ്ങളോ, ബാക് അപ്പ് ഒടിപിയോ വേണ്ടി വരുന്ന ചില അവസരങ്ങളിൽ ഈ ഫീച്ചർ ഒരു വില്ലനാകുവാനും സാധ്യതയുണ്ട്.


അടുത്ത കാലം വരെ ഈ പ്രശ്നം മറികടക്കാൻ ഈ ഫീച്ചർ പൂർണമായും ഓഫ് ആക്കുക എന്നതായിരുന്നു ഏക മാർഗം. എന്നാൽ ഇപ്പോൾ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ് 'കെപ്റ്റ് മെസേജസ്' ഫീച്ചറിലൂടെ. ഡിസപ്പിയറിങ് മെസേജ് ഓപ്ഷൻ ഓൺ ആണെങ്കിൽ പോലും, ആവശ്യമുള്ള സന്ദേശങ്ങൾ മാത്രം ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകാതെ നിലനിർത്താൻ ഈ ഫീച്ചർ സഹായിക്കും. ചാറ്റിലെ എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ആയാലും, ഒരു അഡ്രസ്സോ ഫോൺ നമ്പറോ ഒടിപി വിവരങ്ങളോ പോലെ നിങ്ങൾക്ക് ആവശ്യമുള്ള ഒരു പ്രത്യേക മെസേജ് മാത്രം സേവ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.


ഇതിനായി ചെയ്യേണ്ടത്:


  • ഡിസപ്പിയറിങ് മെസേജ് ഫീച്ചർ നിലവിലുള്ള ചാറ്റ് ഓപ്പൺ ചെയ്യുക.


  • സേവ് ചെയ്യേണ്ട സന്ദേശത്തിൽ ലോങ് പ്രസ് (Long Press) ചെയ്യുക.


  • മുകളിലെ മെനുവിൽ കാണുന്ന 'Keep' ഐക്കൺ തെരഞ്ഞെടുക്കുക.


ഇങ്ങനെ സേവ് ചെയ്യുന്ന സന്ദേശങ്ങൾ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകില്ല. സന്ദേശത്തിന് താഴെ കാണുന്ന ചെറിയ ബുക്ക്മാർക്ക് ചിഹ്നം വഴി അത് സേവ് ചെയ്യപ്പെടും. പൂർണമായും സന്ദേശങ്ങൾ റിമൂവ് ആയിപ്പോകുന്നതിന് പകരം, ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. ആവശ്യമില്ലാത്ത സന്ദേശങ്ങൾ ഒഴിവാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് സഹായിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home