ad
Deshabhimani

മാതാപിതാക്കൾ അറിയാത്തതൊന്നും എഐയുമായി സംസാരിക്കേണ്ട; അറിയാം മെറ്റയുടെ പാരന്റൽ കൺട്രോൾ സംവിധാനം

meta

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 25, 2026, 07:34 PM | 1 min read

മെൻലോ പാർക്ക്: കുട്ടികൾക്കിടയിലെ അമിതമായ എഐ ഉപയോ​ഗം തടയുന്നതിനിനായി പാരന്റൽ കൺട്രോൾ സംവിധാനവുമായി മെറ്റ. എല്ലാ ആവശ്യങ്ങൾക്കും എഐയെ ആശ്രയിക്കുന്നത് ചിന്താശേഷിയെ തകർക്കുമെന്നതിനാലും ആത്മഹത്യയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ കുട്ടികൾക്ക് ലഭിക്കുമെന്നതിനാലുമാണ് പുതിയ നീക്കം.


പുതിയ അപ്ഡേറ്റിലൂടെ എഐ അസിസ്റ്റന്റുമായി കുട്ടികൾ ഏത് തരത്തിലുള്ള സംഭാഷണങ്ങളാണ് നടത്തിയതെന്ന് മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും. അപ്ഡേറ്റ് അനുസരിച്ച് ഒരു ഇൻസൈറ്റ് ടാബ് ആഡ് ചെയ്യുകയും ഇതിലൂടെ കഴി‍ഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുട്ടികൾ തെരഞ്ഞ വിവരങ്ങളെക്കുറിച്ച് അറിയാൻ സാധിക്കുകയും ചെയ്യുന്നു. ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് മെറ്റയുടെ പുതിയ ഫീച്ചർ നിലവിൽ പ്രവർത്തിക്കുന്നത്. കുട്ടികളിലെ എഐ ഉപയോ​ഗം സുരക്ഷിതമാക്കുന്നതിനും പ്രായത്തിന് അനുയോജ്യമായി മാറ്റുന്നതിനും വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്ന് മെറ്റ അറിയിച്ചു.

കുട്ടികൾ ആത്മഹത്യ പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടത്തിയാൽ ഉടൻ മാതാപിതാക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. അതേസമയം, പുതിയ അപഡേറ്റിന് ചില പരിമിതികളുമുണ്ട്. ചാറ്റ്ബോട്ടുമായുള്ള മുഴുവൻ സംഭാഷണങ്ങളെ കാണിക്കുന്നതിന് പകരം സ്കൂൾ, ആരോ​ഗ്യം, ജീവിതശൈലി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചാറ്റുകളാകും കൂടുതൽ കാണിക്കുക. ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ് ഇങ്ങനെ സജ്ജീകരിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home