ad
Deshabhimani

മാപ്പിനോട് സംസാരിക്കാം; ആസ്ക് മാപ്പ്സ് ഫീച്ചറുമായി ഗൂഗിൾ

map n ew feautre
വെബ് ഡെസ്ക്

Published on Mar 13, 2026, 03:34 PM | 1 min read

കാലിഫോർണിയ: ഉപയോക്താക്കൾക്ക് കൂടുതൽ സഹായകരമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്സ്. ഏതെങ്കിലും സ്ഥലത്തെക്കുറിച്ചുള്ള പലവിധ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകുന്ന സംവിധാനമാണ് മാപ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മാപ്പിങ് പ്ലാറ്റ്ഫോമാണ് ഗൂഗിൾ മാപ്‌സ്.


ജമിനി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ആസ്ക് മാപ്സ്’ എന്ന എഐ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരു സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ സംഭാഷണരീതിയിൽ ചോദിച്ച് മനസ്സിലാക്കാൻ കഴിയും.ഇപ്പോൾ ഈ ഫീച്ചർ അമേരിക്കയിലും ഇന്ത്യയിലും ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാക്കി തുടങ്ങി. അടുത്ത ഘട്ടത്തിൽ ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


യാത്ര ആസൂത്രണം ചെയ്യുമ്പോഴും യാത്രയ്ക്കിടയിലും പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശബ്ദ സംഭാഷണത്തിലൂടെ ചോദിച്ചറിയാൻ ‘ആസ്ക് മാപ്സ്’ ഉപയോക്താക്കൾക്ക് സഹായകരമാകും. ഏറ്റവും പുതിയ വിവരങ്ങളും ഡാറ്റയും അടിസ്ഥാനമാക്കിയാണ് മാപ്സ് മറുപടി നൽകുന്നത്.ഈ ഫീച്ചർ ഉപയോഗിക്കുന്നതും വളരെ ലളിതമാണ്. ശബ്ദത്തിലൂടെയോ ടെക്സ്റ്റിലൂടെയോ ചോദ്യങ്ങൾ ചോദിക്കാൻ ‘ആസ്ക് മാപ്‌സ് ’ ബട്ടണിൽ ടാപ്പ് ചെയ്താൽ മതി. ഗതാഗത സാഹചര്യങ്ങളും പ്രതീക്ഷിക്കാവുന്ന യാത്രാസമയം പോലുള്ള വിവരങ്ങളും ഇതിലൂടെ ലഭിക്കും. കൂടാതെ സമീപത്തുള്ള കഫേകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയെക്കുറിച്ചും വിശദമായി ചോദിച്ചറിയാൻ കഴിയും.


ഉദാഹരണത്തിന്, “ഇന്ന് വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാവുന്ന ശാന്തമായ പാർക്കുകൾ ഈ പ്രദേശത്ത് ഏതൊക്കെയാണ്? അവയിൽ പാർക്കിങ് സൗകര്യം ഉള്ളത് ഏത്?” എന്ന രീതിയിൽ ചോദിക്കാം. ആളുകൾ നൽകിയ റിവ്യൂകളും വെബ് ഉള്ളടക്കങ്ങളും വിലയിരുത്തിയാണ് മാപ്സ് മറുപടി നൽകുന്നത്.


മറ്റൊരു ഉദാഹരണം: “നാളെ രാവിലെ നടക്കാൻ അനുയോജ്യമായ മനോഹരമായ വാക്കിംഗ് ട്രെയിലുകൾ അല്ലെങ്കിൽ തടാകത്തിനരികിലെ സ്ഥലങ്ങൾ സമീപത്ത് ഏതൊക്കെയാണ്?” എന്ന് ചോദിച്ചാൽ അതിനനുസരിച്ചുള്ള നിർദേശങ്ങളും അവിടേക്കുള്ള ദിശകളും മാപ്സ് നൽകും.


ഉപഭോക്താവിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി സ്ഥലങ്ങൾ നിർദ്ദേശിക്കുന്നതോടൊപ്പം, റസ്റ്റോറന്റുകൾ ബുക്ക് ചെയ്യാനും സ്ഥലങ്ങൾ പട്ടികയായി സേവ് ചെയ്യാനും ദിശകൾ അറിയാനും നാവിഗേഷൻ ആരംഭിക്കാനും ഈ ഫീച്ചർ സഹായകരമാകും.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home