സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയിലെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 03:03 PM | 0 min read

കൊച്ചി > ബജറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയിലെത്തി. മുന്‍ഗാമിയായ ഗ്യാലക്‌സി എ05നോട് രൂപഘടനയില്‍ സാദൃശ്യമുള്ള മോഡലാണ്. മറ്റ് രാജ്യങ്ങളിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്യാലക്‌സി എ06യില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ക്യാമറ, ബാറ്ററി കപ്പാസിറ്റി എന്നിവ മികച്ചതാണ്.

ഒക്‌ടാ-കോര്‍ മീഡിയടെക് ഹിലീയോ ജി85 ചിപ്‌സെറ്റിലാണ് സാംസങ് ഗ്യാലക്‌സി എ06യുടെ വരവ്. ആന്‍‍ഡ്രോയ്‌ഡ് 14 ആണ് പ്ലാറ്റ്ഫോം. 6.7 ഇഞ്ച് എച്ച്‌‍ഡി+ ഡിസ്‌പ്ലെ വരുന്ന ഫോണിന് 50 മെഗാപിക്‌സലിന്‍റെ ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റാണുള്ളത്. 50 എംപിയുടെ പ്രധാന സെന്‍സറിനൊപ്പം 2 എംപിയുടെ ഡെപ്‌ത് സെന്‍സറും എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. എട്ട് മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. ഉയര്‍ന്ന ബാറ്ററിയാണ് ഏറ്റവും പ്രധാന സവിശേഷത. 5,000 എംഎഎച്ച് ബാറ്ററി വരുന്നതിനാല്‍ 25 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ആണ് സാംസങ് ഗ്യാലക്‌സി എ05നുള്ളത്.

4ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന വേരിയന്‍റിന് 9,999 രൂപയാണ് വില. അതേസമയം 4 ജിബി+128 ജിബി വേരിയന്‍റിന് 11,499 രൂപയാകും. സാംസങ് ഇന്ത്യ വെബ്‌സൈറ്റ് വഴി ഫോണ്‍ വാങ്ങാം. കറുപ്പ്, സ്വര്‍ണം, ഇളംനീല എന്നീ നിറങ്ങളിലുള്ള മോഡലുകള്‍ ലഭ്യം. മൈക്രോ എസ്‌ഡി കാര്‍ഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വര്‍ധിപ്പിക്കാം.


 



deshabhimani section

Related News

View More
0 comments
Sort by

Home