1,799 രൂപയ്ക്ക് 4ജി ഫോൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 08:18 PM | 0 min read

മുംബൈ > റിലയന്‍സ് ജിയോയുടെ ജിയോഭാരത് ജെ1 4ജി (JioBharat J1 4G) ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങി. ജിയോ ടിവി, ജിയോസിനിമ, ജിയോസാവന്‍, ജിയോപേ (യുപിഐ), ജിയോഫോട്ടോസ് തുടങ്ങിയ ജിയോ ആപ്പുകള്‍ ഇന്‍ബിള്‍ട്ടായി വരുന്ന ഫോണാണിത്. ജിയോ സിം മാത്രം പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ഫോണിന് വേണ്ടി പ്രത്യേകമായ റീച്ചാര്‍ജ് പ്ലാനുകളും ജിയോ അവതരിപ്പിച്ചു.

ഇന്‍ബിള്‍ട്ടായ ജിയോ ആപ്പുകളാണ് ജെ1 4ജിയുടെ  പ്രധാന സവിശേഷത. ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ പോലെയല്ല ഇതിന്‍റെ രൂപകല്‍പന. ഹിന്ദിയും മറാഠിയും ഗുജറാത്തിയും ബംഗ്ലായും ഉള്‍പ്പടെ 23 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫിസിക്കല്‍ കീപാഡ് ഫോണിനുള്ളത്. 2.8 ഇഞ്ച് നോണ്‍-ടച്ച് ഡിസ്‌പ്ലെ, 2,500 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണ്‍ ThreadX RTOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജിയോ സിം മാത്രമേ ഇതില്‍ പ്രവര്‍ത്തിക്കൂ. സിംഗിള്‍ നാനോ സിം സ്ലോട്ടും 128 ജിബി വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്‌ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഫോണിന്‍റെ ക്യാമറ ഫീച്ചറുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 135 x 56 x 16mm വലിപ്പം വരുന്ന ഫോണിന്‍റെ ഭാരം 122 ഗ്രാമാണ്. ഒരൊറ്റ നിറത്തില്‍ മാത്രം ലഭ്യമാകുന്ന ഫോണ്‍ ആമസോണ്‍ വഴിയാണ് വില്‍ക്കുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home