print edition വിംബിൾഡൺ ടെന്നീസ്; വിസ്‌മയം നൊസ്‌കോവ

ലിൻഡ നൊസ്‌കോവ (Photo: Reuters)
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ആരും പ്രവചിക്കാത്ത ചെക്ക് താരം ലിൻഡ നൊസ്‌കോവയ്‌ക്ക്. രണ്ടര മണിക്കൂർ നീണ്ട ഫൈനലിൽ നാട്ടുകാരിയായ കരോലിന മുചോവയെ 6–2, 5–7, 6–3ന് തോൽപ്പിച്ചു. ഇരുപത്തൊന്നുകാരിയുടെ ആദ്യ ഗ്രാൻഡ്‌സ്ലാം കിരീമാണ്. ഇതിനുമുമ്പ് ഒരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിലും ക്വാർട്ടറിനപ്പുറം കടന്നിട്ടില്ല.
നാല് വർഷത്തിനിടെ മൂന്ന് ചെക്ക് താരങ്ങളാണ് വിംബിൾഡൺ നേടുന്നത്. 2014ൽ ബാർബറ ക്രെജികോവയും 2023ൽ മാർകെറ്റ വാൻഡ്രൗസോവയും കപ്പുയർത്തി. ഫൈനലിൽ നൊസ്‌കോവ 32 മിനിറ്റിൽ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ 5–2ന് ലീഡ് നേടി. അഞ്ച് തവണ ചാമ്പ്യൻഷിപ്പ് പോയിന്റിന് അടുത്തെത്തി. എന്നാൽ തുടർച്ചയായി അഞ്ച് ഗെയിമുകൾ നേടി മുചോവ തിരിച്ചുവന്നു. എന്നാൽ നിർണായകമായ അവസാന സെറ്റിൽ നൊസ്‌കോവ അനായാസ ജയംനേടി. കിരീടനേട്ടത്തോടെ ഏഴാം റാങ്കിലേക്ക് ഉയർന്നു.











0 comments