ad
Deshabhimani

ഹൈബ്രിഡ് കഞ്ചാവുകേസ്: 
രണ്ടുപേർകൂടി അറസ്‌റ്റിൽ

Hybrid cannabis case

ഫായിസ്‌ ജഗത്‌

avatar
സ്വന്തം ലേഖകൻ

Published on Jul 13, 2026, 01:59 AM | 1 min read

പെരുമ്പാവൂർ (കൊച്ചി)


പതിനെട്ടുകോടിയോളം രൂപ വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവു പിടിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്‌ (29) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.


തായ്‌ലൻഡിൽനിന്ന്‌ കൊച്ചി വിമാനത്താവളംവഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരിലേക്കെത്തിക്കുന്നത് ഫായിസും ജഗത്തുമാണെന്നും അന്താരാഷ്‌ട്രബന്ധമുള്ള മയക്കുമരുന്ന്‌ ശൃംഖലയിലെ കണ്ണികളാണ്‌ ഇവരെന്നും പൊലീസ്‌ പറഞ്ഞു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽനിന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇരുവരെയും പിടികൂടിയത്.


ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39) ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോ ഹൈബ്രിഡ്‌ കഞ്ചാവ്‌ മാറന്പിള്ളി കുന്നുവഴി ഭാഗത്തുവച്ച്‌ പിടിച്ചെടുത്തതാണ്‌ കേസിന്റെ തുടക്കം. കുന്നുവഴിയിലെ ഫ്ലാറ്റിലെ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ്‌ കഞ്ചാവുമായി ആയുഷിന്റെ ഭാര്യ അനിക (30)യും പിടിയിലായി. തുടരന്വേഷണത്തിൽ മുഖ്യപ്രതി പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിറിനെ (39) ബംഗളൂരുവിൽനിന്നും ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാംതൊടി പി സഞ്ജയ് (22) എന്നിവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അറസ്റ്റ് ചെയ്‌തു.


മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ, വിദേശയാത്രാരേഖകൾ, ഡിജിറ്റൽ തെളിവുകൾ, മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അബു താഹിറും ഹരികൃഷ്ണനും വിസയും ടിക്കറ്റും പ്രതിഫലവും നൽകി തായ്‌ലൻഡിലേക്ക് അയക്കുന്നവർ മടക്കയാത്രയിൽ ഹൈബ്രിഡ് കഞ്ചാവ്‌ എത്തിക്കുകയായിരുന്നു. എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസരിഫ്‌ ഷഫീഖ്, ജോജോ ജോർജ്‌, ടി പി അബ്ദുൾ ജലീൽ, എഎസ്ഐ എം ബി സുബൈർ, സീനിയർ സിപിഒ ഷിജോ പോൾ, സിപിഒ എ കെ നജ്മി എന്നിവരടങ്ങിയ പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home