കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു

നീറ്റിലിറക്കുന്ന കോടിയാട്ടുകര പള്ളിയോടം
ചെങ്ങന്നൂർ
വള്ളപ്പാട്ടിന്റെയും വായ്‌ക്കുരവയുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു. ഈ വർഷത്തെ വള്ളംകളികൾക്കും ആറൻമുള വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും, തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമാണ് നീരണിഞ്ഞത്. കരയോഗം പ്രസിഡന്റ് മുരളീധരൻനായർ, സെക്രട്ടറി അനൂപ് രാജ്, ഹരികൃഷ്‌ണൻ, പള്ളിയോട ക്യാപ്റ്റൻ വിനായകൻ, സംഗീത് സന്തോഷ്, എസ് വി പ്രസാദ്, വിഷ്‌ണു സൗരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.










0 comments