പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ കൂദാശ
മാതൃജ്വാല വിളംബര വാഹനറാലി

കായംകുളം കാദീശ ഓർത്തഡോക്‌സ് കത്തീഡ്രലിൽനിന്ന് മാതൃജ്വാല വിളംബര വാഹനറാലി തുടങ്ങുന്നു
മാവേലിക്കര
നവീകരിച്ച പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ കൂദാശയുടെ ഭാഗമായുള്ള മാതൃജ്വാലവിളംബര വാഹന ലി മാതൃദേവാലയമായ കായംകുളം കാദീശ ഓർത്തഡോക്‌സ് കത്തീഡ്രലിൽനിന്ന് ആരംഭിച്ചു. കാദീശ കത്തീഡ്രൽ വികാരി കെ പി വർഗീസ്, സഹവികാരി ഫാ. ഷെജി രാജൻ, പി ഡി സഖറിയ കോർ എപ്പിസ്‌കോപ്പ എന്നിവർ ചേർന്ന് ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പന് സഭാപതാക കൈമാറി. പുതിയകാവ് കത്തീഡ്രൽ വികാരി അജി കെ തോമസ്, ഫാ. ബൈജു തമ്പാൻ, ഫാ. ജോബി കെ ജോൺ, ഫാ. ജിജോ കെ ജോയി, ഫാ. ജെസ്‌റ്റിൻ ജോസ്, കൺവീനർ ഫാ. മാത്യു വി തോമസ്, ജി കോശി തുണ്ടുപറമ്പിൽ, വി ടി ഷൈൻമോൻ, സൈമൺ വർഗീസ് കൊമ്പശേരിൽ, ജേക്കബ് കോശി തൂമ്പുങ്കൽ, വിനു ഡാനിയേൽ, സി ജെ തോമസ് കോറെപ്പിസ്‌കോപ്പ, സുനു വർഗീസ് വെള്ളാവിൽ, ഏബ്രഹാം ഫിലിപ്പ്, ബിനു കോശി തുടങ്ങിയവർ നേതൃത്വം നൽകി. വൈകിട്ട് പുതിയകാവ് കത്തീഡ്രലിൽ റാലി സമാപിച്ചു. 17ന് പകൽ മൂന്നിന് മന്ത്രി പി സി വിഷ്‌ണുനാഥ് ആർട്ട് ഗ്യാലറി ഉദ്ഘാടനംചെയ്യും.ആറിന് കൂദാശയുടെ ഒന്നാംഘട്ടവും 18ന് രാവിലെ ഏഴിന് രണ്ടാം ഘട്ടവും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ നേതൃത്വത്തിൽ നടക്കും. 11.30ന് നടത്തുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്യും.










0 comments