ad
Deshabhimani

വി എസ്‌ അനുസ്‌മരണം 21ന്

പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും

വി എസ്‌ അച്യുതാനന്ദൻ അനുസ്‌മരണ സംഘാടകസമിതി രൂപീകരണ യോഗത്തിൽ 
ജില്ലാ സെക്രട്ടറി ആർ നാസർ സംസാരിക്കുന്നു

വി എസ്‌ അച്യുതാനന്ദൻ അനുസ്‌മരണ സംഘാടകസമിതി രൂപീകരണ യോഗത്തിൽ 
ജില്ലാ സെക്രട്ടറി ആർ നാസർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 03:04 AM | 1 min read

ആലപ്പുഴ

സിപിഐ എം സ്ഥാപിതനേതാവും കേരളത്തിന്റെ സമരസൂര്യനുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ 21ന്‌ സമുചിതമായി ആചരിക്കും. വി എസ്‌ അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ ഒമ്പതിന്‌ നടക്കുന്ന പുഷ്‌പാർച്ചനയിലും അനുസ്‌മരണത്തിലും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. പകൽ 11ന്‌ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. വൈകിട്ട്‌ അഞ്ചിന്‌ അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ആലപ്പുഴ, അമ്പലപ്പുഴ, മാരാരിക്കുളം, തകഴി, കുട്ടനാട്‌ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുപ്രകടനം തിരുവമ്പാടി, കളർകോട്‌ ജങ്‌ഷനുകളിൽനിന്ന്‌ വൈകിട്ട്‌ നാലിന് ആരംഭിക്കും. സംഘാടകസമിതി യോഗം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്‌ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എച്ച്‌ സലാം, കെ ആർ ഭഗീരഥൻ, ജില്ലാ കമ്മിറ്റി അംഗം എ ഓമനക്കുട്ടൻ, ഏരിയ സെക്രട്ടറിമാരായ സി ഷാംജി, അജയ്‌ സുധീന്ദ്രൻ, പി രഘുനാഥ്‌ എന്നിവരടങ്ങിയ കമ്മിറ്റി സംഘാടകസമിതിയായി പ്രവർത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home