4 പേർക്ക് പരിക്ക്
ടാറിങ് യന്ത്രത്തിൽ കാറിടിച്ച് യുവാവ് മരിച്ചു

ലിഥിൻ
അരൂർ
ദേശീയപാതയിൽ നിയന്ത്രണംതെറ്റിയ കാർ നിർത്തിയിട്ടിരുന്ന ടാർ ചെയ്യുന്ന യന്ത്രത്തിലിടിച്ച് യുവാവ് മരിച്ചു. കോടംതുരുത്ത് കൊല്ലേരിത്താഴത്ത് ജോജിയുടെയും ലിസിയുടെയും മകൻ ലിഥിൻ (28) ആണ് മരിച്ചത്. എരമല്ലൂർ പിള്ളമുക്കിന് സമീപം ശനി രാത്രി പത്തരയോടെയാണ് അപകടം. മരടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കുത്തിയതോട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിഥിനെ അരൂർ പൊലീസ് ജീപ്പിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് നാലുപേരെ പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോടംതുരുത്ത് സ്വദേശികളായ അമൽ (28), അഭിജിത്ത് (26), ആദിഷ് (28), മരട് സ്വദേശി പ്രവീൺ (28) എന്നിവരാണ് ചികിത്സയിലുള്ളത്. അലീനയാണ് ലിഥിന്റെ ഭാര്യ.









0 comments