രാസവള ക്ഷാമം പരിഹരിക്കണം: കർഷകസംഘം

മംഗലപുരം
രാസവളങ്ങളുടെ കടുത്തക്ഷാമം കാർഷിക മേഖലയെ പ്രതിസന്ധിയില്‍ ആഴ്ത്തുകയാണെന്നും ഇത് പരിഹരിക്കണമെന്നും കർഷകസംഘം മംഗലപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചെമ്പകമംഗലം കൺവൻഷൻ സെന്റർ) നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്ഘാടനം ചെയ്തു. എൻ ജി കവിരാജൻ അധ്യക്ഷനായി. എസ് ബാബു, ശശിധരൻ നായർ, ലാമിയ നിസാർ, എൻ ജി കവിരാജൻ എന്നിവർ പ്രസീഡിയമായി. ഏരിയ സെക്രട്ടറി എം യാസിർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ ജയൻ, എം ജലീൽ, ആർ ലെനിൻ, ആർ രാമു, എസ് സുനിൽ കുമാർ, വേങ്ങോട് മധു, എസ് കാർത്തിക, കെ എം സക്കീർ, ജി സജയകുമാർ, ഷംനാദ്, ധർമപാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ ജി കവിരാജൻ (പ്രസിഡന്റ്), എം യാസിർ (സെക്രട്ടറി), എസ് ഹരികുമാർ (ട്രഷറർ).









0 comments