ആർജെഡി പ്രതിഷേധിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിനെതിരെ സംഘടിപ്പിച്ച ധർണ ആർജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യുന്നു
കോവളം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിൽക്കുന്നതിനെതിരെ രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ആർജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അധ്യക്ഷനായി. അഡ്വ. ജമീല പ്രകാശം, പരശുവക്കൽ രാജേന്ദ്രൻ, എസ് സുനിൽ ഖാൻ, എൽ ആർ സുദർശന കുമാർ, എ എ തിങ്കൾ ഗോപകുമാർ, എം എ ഹസ്സൻ, നെല്ലിമൂട് പ്രഭാകരൻ, ബീമാപള്ളി ഷഫീഖ്, വിഴിഞ്ഞം ജയകുമാർ, വി സുധാകരൻ, വേളി പ്രമോദ്, എഫ് നെപ്പോളിയൻ, ചൊവ്വര സുനിൽ നാടാർ, പുല്ലുവിള ജോയ്, മേലോൻകോട് സുനിൽ, കരിച്ചൽ ഗോപാലകൃഷ്ണൻ, അഡ്വ. കെ ജയചന്ദ്രൻ, അഡ്വ. ജി മുരളീധരൻ നായർ, പുല്ലുവിള വിൻസെന്റ്, പാറക്കുഴി അനീഷ്, ടി ഡി ശശികുമാർ, ബാലഗംഗാധരൻ നായർ, കരിച്ചൽ ജ്ഞാനദാസ് എന്നിവർ സംസാരിച്ചു.









0 comments