അനുമോദനവും പഠനോപകരണ വിതരണവും

ഡിവൈഎഫ്ഐ കീരിക്കാട് മേഖല അനുമോദനത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ ഉപഹാരം കെെമാറുന്നു
കായംകുളം
ഡിവൈഎഫ്ഐ കീരിക്കാട് മേഖലയിലെ കോട്ടക്കടവ്, ചിറക്കുളങ്ങര യൂണിറ്റ് കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷ അനുമോദിച്ചു. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ജുറൈജ് വിതരണംചെയ്‌തു. ഷൈജു, ആഷിക് എന്നിവർ സംസാരിച്ചു.










0 comments