ad
Deshabhimani

മത്സ്യത്തൊഴിലാളികളുടെ മരണം

കൊച്ചി റിഫെെനറിയും 
ഉത്തരവാദി

KRL

പുതുവൈപ്പ്‌ തീരത്ത്‌ കൊച്ചി റിഫൈനറിയുടെ ചുറ്റുമതിൽ ഭാഗങ്ങൾ 
തകർന്നുകിടക്കുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:48 AM | 1 min read

വൈപ്പിൻ


കഴിഞ്ഞദിവസം വഞ്ചി മുങ്ങി രണ്ടു മത്സ്യത്തൊഴിലാളികളുടെ ദാരുണാന്ത്യത്തിന്‌ കാരണമായത്‌ പുതവൈപ്പ്‌ തീരത്ത്‌ തകർന്നു കിടക്കുന്ന കൊച്ചി റിഫൈനറി ടെർമിനലി (കെആർഎൽ)ന്റെ ചുറ്റുമതിലാണെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വി ഡി സതീശന്‌ നിവേദനം നൽകി. ഇതേത്തുടർന്ന്‌ ടോണി ചമ്മണി എംഎൽഎ സ്ഥലം സന്ദർശിച്ചു.


പുതുവൈപ്പ്‌ തീരത്തിനടുത്ത്‌ വല നീട്ടുന്നതിനിടയിൽ വലിയ തിരയിൽപ്പെട്ടാണ്‌ അഞ്ചാൾ സഞ്ചരിച്ച വട്ടവല വഞ്ചി മുങ്ങിയത്‌. കരയിലേക്ക്‌ നീന്തി രക്ഷപ്പെടുന്നതിനിടയിലാണ്‌ അറക്കൽ സെബാസ്‌റ്റ്യനും പള്ളത്ത്‌ സാബുവും റിഫൈനറി ടെർമിനലിന്റെ മതിലിൽ ഇടിച്ച്‌ അപകടത്തിൽ പെടുന്നത്‌.


ഇവരുടെ മൃതദേഹം ഒരു മണിക്കൂറിനുശേഷം തൊക്കുഭാഗത്തായി കണ്ടെത്തുകയായിരുന്നു. വഞ്ചിയിൽ നിന്നും തെറിച്ചുവീണ ഒരാൾ മറ്റൊരു വഞ്ചിയിൽ കയറി രക്ഷപ്പെട്ടു. നാലുപേർ തീരത്തേക്ക്‌ നീന്തിയടുക്കുകയായിരുന്നു. അപ്പോഴുണ്ടായ വലിയ തിരയിൽപ്പെട്ട സെബാസ്‌റ്റ്യനെയും സാബുവിനെയും പിന്നെ കണ്ടില്ലെന്ന്‌ കൂടെ നീന്തി രക്ഷപ്പെട്ട പുളിക്കൽ രാജു പറഞ്ഞു.


സാബുവിന്റെ തലയ്‌ക്കു പിന്നിലും സെബാസ്‌റ്റ്യന്റെ നെറ്റിയിലും മുറിവ്‌ കണ്ടെത്തിയിരുന്നു. ഇതിനു മുന്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വർഷങ്ങളായി തകർന്നു കിടക്കുന്ന ചുറ്റുമതിലിന്റെ ഭാഗങ്ങൾ നീക്കം ചെയ്യാൻ കെആർഎൽ ഇതുവരെ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home