ad
Deshabhimani

മൂന്നാമത് റോ റോ വെസൽ 
സർവീസ്‌ തുടങ്ങി

ro ro

കൊച്ചി കോർപറേഷന്റെ മൂന്നാമത്തെ റോ -റോ ‘സേതുസാഗർ മൂന്ന്‌’ സർവീസ്‌ ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 13, 2026, 01:54 AM | 1 min read

കൊച്ചി


കൊച്ചി കോർപറേഷന്റെ മൂന്നാമത് റോ റോ വെസൽ ‘സേതുസാഗർ മൂന്ന്‌' വൈപ്പിൻ ബോട്ടുജെട്ടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്തു. പുതിയ വെസൽ എത്തുന്നതോടെ പശ്ചിമകൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമായി മാറും.


മേയർ വി കെ മിനിമോൾ അധ്യക്ഷയായി. ഫോർട്ട്‌കൊച്ചി–വൈപ്പിൻ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ കൊച്ചി കോർപറേഷന്റെ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതി 10 കോടി രൂപ ചെലവിട്ടാണ്‌ മൂന്നാം റോ റോ ‘സേതുസാഗർ മൂന്ന്‌’ നിർമിച്ചത്‌. കൊച്ചി കപ്പൽശാല നിർമാണം പൂർത്തിയാക്കി റോ റോ കൈമാറി ആഴ്‌ചകളായിട്ടും മുഖ്യമന്ത്രിയുടെ സ‍ൗകര്യം നോക്കിയാണ്‌ ഉദ്‌ഘാടനം വൈകിപ്പിച്ചത്‌.


എംഎൽഎമാരായ മുഹമ്മദ്‌ ഷിയാസ്, ടോണി ചമ്മണി, ടി ജെ വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ സ്ഥിരംസമിതി ചെയർമാൻ ടി കെ അഷറഫ്, സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, കെഎസ്ഐഎൻസി മാനേജിങ്‌ ഡയറക്ടർ ആർ ഗിരിജ, സിഎസ്എംഎൽ സിഇഒ അരുൺ എൻ നായർ, കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് സി ആൻഡ്‌ എംഡി വി ജെ ജോസ്, ഡോ. ആന്റണി കാട്ടിപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home