print edition യുഎസ് ഓപ്പൺ ടെന്നീസ്: അൽകാരസ്, സബലേങ്ക, പെഗുല പ്രീ ക്വാർട്ടറിൽ

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻമാരായ കാർലോസ് അൽകാരസും അരീന സബലേങ്കയും പ്രീ ക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ അൽകാരസ് ചൈനയുടെ വു യിബിങ്ങിനെ 6–3, 6–4, 6–1ന് തോൽപ്പിച്ചു. അമേരിക്കയുടെ ടോമി പോളാണ് അടുത്ത എതിരാളി. ഡാനിൽ മെദ്‌വദേവ്, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവരും അവസാന പതിനാറിൽ ഇടംപിടിച്ചു.
വനിതാ സിംഗിൾസിൽ സബലേങ്ക ഉസ്‌ബെകിസ്ഥാന്റെ കാമില്ല റാഖിമോവയെ 6–3, 6–4ന് കീഴടക്കി. അമേരിക്കൻ താരം ടെയ്‌ലർ ടൗൺസെൻഡുമായാണ് അടുത്ത കളി. മാർത കോസ്‌റ്റ്യുക്( ഉക്രെയ്‌ൻ), അന്ന കലിൻസ്‌ക (റഷ്യ), ജെസീക പെഗുല, എമ്മ നവരോ (അമേരിക്ക), ലിൻഡ നൊസ്‌കോവ (ചെക്ക്) എന്നിവരും പ്രീക്വാർട്ടറിലെത്തി. എലീന സ്വിറ്റോലിന (ഉക്രെയ്‌ൻ), കരോലിലിന മുചോവ (ചെക്ക്) ആൻ ലി (അമേരിക്ക) എന്നിവർ പുറത്തായി.










0 comments