ഏകാന്തത മറികടക്കാൻ രാത്രിഭക്ഷണം ഉപേക്ഷിച്ചു; സിംഗിൾ പേരന്റിങ് അതികഠിനമെന്ന് സാനിയ മിർസ

Sania Mirza

സാനിയ മിർസ | Photos: Instagram/mirzasaniar

വെബ് ഡെസ്ക്

Published on Nov 21, 2025, 03:06 PM | 1 min read

മുംബൈ: സിം​ഗിൾ പേരന്റിങിൽ നേരിടുന്ന വെല്ലുവിളികൾ തുറന്നുപറഞ്ഞ് വനിതാ ടെന്നീസിലെ ഇന്ത്യയുടെ സൂപ്പർതാരം സാനിയ മിർസ. വിവിധ ജോലികൾ ചെയ്യാനുള്ളപ്പോൾ തന്നെ സംബന്ധിച്ച് കുട്ടിയെ ഒറ്റയ്ക്ക് വളർത്തുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് സാനിയ പറയുന്നു. കരൺ ജോഹറുമൊത്തുള്ള ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സാനിയയുടെ തുറന്നുപറച്ചിൽ.


പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായി 2010ൽ ആയിരുന്നു സാനിയയുടെ വിവാഹം. 2018ൽ ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ജനിക്കുകയും ചെയ്തു. പിന്നീട് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇവരുടെ വിവാഹമോചന വാർത്ത കഴിഞ്ഞവർഷം പുറത്തുവന്നത്. മകനൊപ്പം ദുബായിലാണ് സാനിയ താമസിക്കുന്നത്.


ജോലിക്കായി ഇന്ത്യയിലേക്ക് പോകേണ്ടിവരുമ്പോഴെല്ലാം മകനെ ദുബായിൽ തനിച്ചാക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. ഒരാഴ്ചത്തേക്ക് ഒക്കെ പലപ്പോഴും മാറി നിൽക്കേണ്ടി വരാറുണ്ട്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ രാത്രിഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്. അത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചു. - സാനിയ പറഞ്ഞു.


2003ൽ 17–-ാംവയസ്സിൽ തുടങ്ങിയ പ്രൊഫഷണൽ ടെന്നീസിലൂടെ സാനിയ ഇന്ത്യയ്ക്ക് അഭിമാന നേട്ടങ്ങളാണ് നൽകിയത്. 2015ൽ ഡബിൾസിൽ ലോക ഒന്നാംറാങ്കുകാരിയായിരുന്നു. 2003 മുതൽ 2013 വരെ സിംഗൾസിൽ നിന്നും വിരമിക്കുന്നത് വരെ ഡബ്ല്യുടിഎ റാങ്കിങ് പ്രകാരം സാനിയ ഇന്ത്യയുടെ ഒന്നാം നമ്പർ സിംഗിൾസ് താരമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home