അപകടം വഴിമുടക്കി, മുഹൂർത്തം തെറ്റിച്ചില്ല; ആവണിക്ക് ആശുപത്രിയിൽ താലികെട്ട്

AVANI WEDDING KOCHI
വെബ് ഡെസ്ക്

Published on Nov 21, 2025, 02:22 PM | 1 min read

ആലപ്പുഴ: വിവാഹദിവസം വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ ആശുപത്രി കിടക്കയിൽ താലികെട്ടി വരൻ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ്‌ ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണിന്റെയും ആവണിയുടെയും അപൂർവ വിവാഹത്തിന്‌ വേദിയായാത്‌. വെള്ളി പകൽ 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ തണ്ണീർമുക്കത്ത്‌ ബ്യൂട്ടിപാർലറിൽ പോയി മടങ്ങുമ്പോഴാണ്‌ ആവണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്‌.



ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ആശുപത്രിയിലെത്തി. ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ്‌ ആശുപത്രിയിൽ താലികെട്ടാൻ തീരുമാനിച്ചത്‌. വിവാഹം നടക്കേണ്ടിയിരുന്ന ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വിവാഹസദ്യയും വിളമ്പി.


ആവണിക്കു നട്ടെല്ലിനു പരുക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. ശനിയാഴ്‌ച ശസ്‌ത്രക്രിയ ചെയ്യും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരുക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.


AVANY SHARON




deshabhimani section

Related News

View More
0 comments
Sort by

Home