ശബരിമല: തീർഥാടകരുടെ വാഹനങ്ങൾക്ക് 'അടിയന്തര സേവനം' ആരംഭിച്ച് എംവിഡി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവ കാലത്ത് ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് റോഡ്‌സൈഡ് അസിസ്റ്റൻസ് സേവനം ആരംഭിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ വഴി ശബരിമലയിലേക്ക് സഞ്ചരിക്കുമ്പോൾ അപകടം, വാഹന തകരാർ, അല്ലെങ്കിൽ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങൾ എന്നിവ ഉണ്ടായാൽ തീർഥാടകർക്ക് സേവനം പ്രയോജനപ്പെടുത്താം.
ഇതിന്റെ ഭാഗമായി ശബരിമല സേഫ് സോൺ ഹെൽപ്പ്‌ലൈൻ നമ്പറുകൾ ആരംഭിച്ചു. 24 മണിക്കൂറും അവ പ്രവർത്തിക്കുമെന്ന് എംവിഡി അറിയിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ നിന്ന് ഏത് സമയത്തും അടിയന്തര സഹായം ലഭ്യമാകും.
ബ്രേക്ക്ഡൗൺ സഹായം, ക്രെയിൻ റിക്കവറി, ആംബുലൻസ് സേവനം, എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടെയും സർവീസുകൾ എന്നിവ േത് സമയത്തും ലഭ്യമാകുമെന്ന് എംവിഡി അറിയിച്ചു. ഈ ശബരിമല സീസണിൽ ഭക്തർക്ക് സുരക്ഷിതവും അപകടരഹിതവുമായ തീർഥാടനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എംവിഡി വ്യക്തമാക്കി
ശബരിമല സേഫ് സോൺ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പരുകൾ
ഇലവുങ്കൽ: 9400044991, 9562318181
എരുമേലി: 9496367974, 8547639173
കുട്ടിക്കാനം: 9446037100, 8547639176
തീർഥാടകർക്ക് സംശയ നിവാരണത്തിനായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ എംവിഡിയെ ബന്ധപ്പെടാം.








0 comments