Deshabhimani

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: പിവി സിന്ധു ഫൈനലിൽ

PV sindhu

പിവി സിന്ധു| Photo: Olympics.com

വെബ് ഡെസ്ക്

Published on Oct 24, 2026, 11:28 PM | 1 min read

പാരിസ് : ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം പിവി സിന്ധു. സെമിഫൈനലിൽ ജപ്പാന്റെ ഹിന അകെച്ചിയെ മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു താരത്തിന്റെ ജയം.


ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധു, 21–10, 20–22, 21–16 എന്ന സ്കോറിനാണ് വിജയം നേടിയത്. രണ്ടാം ഗെയിം നഷ്ടമായെങ്കിലും നിർണായകമായ മൂന്നാം ഗെയിമിൽ തിരിച്ചെത്തി സിന്ധു മത്സരം സ്വന്തമാക്കി.


സിന്ധുവിന്റെ കരിയറിലെ രണ്ടാമത്തെ സൂപ്പർ 750 ഫൈനൽ പ്രവേശനമാണിത്. ഈ വർഷം ബിഡബ്ല്യുഎഫ് വേൾഡ് ടൂർ മത്സരങ്ങളിൽ ഇന്ത്യ നേടുന്ന പത്താമത്തെ ഫൈനൽ പ്രവേശനം കൂടിയാണിത്. ഈ പ്രകടനത്തോടെ പുതിയ ലോക റാങ്കിങ്ങിൽ സിന്ധു എട്ടാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.pv-sindhu-reaches-french-open-super-750-final



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home