രക്ഷിക്കാൻ പൊലീസിന്റെ ശ്രമം
മദ്യലഹരിയിൽ എക്സൈസ് ഓഫീസർ കാർ ഇടിച്ചുമറിച്ചു

ഷിജു ഇടിച്ചുമറിച്ച കാർ
കാട്ടാക്കട
മദ്യലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥൻ നടത്തിയ മരണപ്പാച്ചിലിനൊടുവിൽ കാർ തലകീഴായി മറിഞ്ഞു. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കട്ടയ്ക്കോട് സ്വദേശിയും നെയ്യാർഡാം എക്സൈസ് ചെക്ക്പോസ്റ്റിലെ ഓഫീസറുമായ ആർ ഷിജുവാണ് കാട്ടാക്കട ജങ്‌ഷനിൽ പൂച്ചെടിവിളയ്ക്ക് സമീപം അപകടം സൃഷ്ടിച്ചത്. കാട്ടാക്കട പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചത് നാട്ടുകാരുമായി വാക്കേറ്റമുണ്ടാക്കി. തുടർന്ന് പൊലീസ് ജീപ്പിൽ ഷിജുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മുന്പും മദ്യലഹരിയിൽ സ്ത്രീയുടെ വാഹനമിടിച്ചതിനും ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനും ഷിജു സസ്പെൻഷൻ നേരിട്ടിട്ടുണ്ട്.








0 comments