Deshabhimani

ഗിന്നസ് പക്രുവിന് പുരസ്‌കാരം സമ്മാനിച്ചു

എൻബിജിആർ  പുരസ്കാരം ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് 
എംഎൽഎമാരായ കെ രാജൻ, രാജൻ ജെ പല്ലൻ എന്നിവർ സമ്മാനിക്കുന്നു

എൻബിജിആർ പുരസ്കാരം ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് 
എംഎൽഎമാരായ കെ രാജൻ, രാജൻ ജെ പല്ലൻ എന്നിവർ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 01:01 AM | 1 min read

തൃശൂർ

അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് ഏർപ്പെടുത്തിയ പ്രഥമ എൻബിജിആർ പുരസ്‌കാരം ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് സമ്മാനിച്ചു. എംഎൽഎമാരായ കെ രാജൻ, രാജൻ ജെ പല്ലൻ എന്നിവർ ചേർന്ന്‌ പുരസ്‌കാരം കൈമാറി. മുഴുനീള സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകൻ എന്ന വിഭാഗത്തിൽ പക്രു കൈവരിച്ച റെക്കോഡ് 18 വർഷം പിന്നിട്ടിട്ടും ആരും മറികടക്കാത്തത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ സത്താർ ആദൂർ അധ്യക്ഷനായി. മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ പ്രസാദ്, കൗൺസിലർ പൂർണിമ സുരേഷ്, സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ, തോമസ് ജോർജ്, ലത കളരിക്കൽ, വിജിത രതീഷ്, പ്രിജേഷ് കണ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home