Deshabhimani

print edition ഇറ്റാലിയൻ കമ്പനിയുടെ പേരിൽ ആൾമാറാട്ടം; സ്വകാര്യ ബിസിനസ്‌ ഗ്രൂപ്പിൽനിന്ന് 1.64 കോടി തട്ടിയെടുത്തു

Cyber Security Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 25, 2026, 01:30 AM | 1 min read

കാക്കനാട് : വ്യാജ ഇ–മെയിൽ വഴി സ്വകാര്യ ബിസിനസ് ഗ്രൂപ്പിൽനിന്ന് 1.64 കോടി രൂപ തട്ടിയെടുത്തു. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. ഇറ്റലിയിലെ വ്യാപാര പങ്കാളിയായ കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തിയായിരുന്നു സൈബർ തട്ടിപ്പ്. ദീർഘകാല വ്യാപാരബന്ധം മുതലെടുത്ത് യഥാർഥ കമ്പനിയുടെ പേരും ഔദ്യോഗിക ആശയവിനിമയ രീതികളും അനുകരിച്ചായിരുന്നു കബളിപ്പിക്കൽ.


സ്വകാര്യ ബിസിനസ്‌ ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ഐഇ പാർക്ക് എസ്ആർഎൽ കമ്പനിയുടെ ഔദ്യോഗിക ഇ–മെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. യഥാർഥ കമ്പനിയിൽനിന്നുള്ള സന്ദേശങ്ങളാണെന്ന് വിശ്വസിപ്പിച്ചാണ്‌ സ്വകാര്യ ബിസിനസ്‌ ഗ്രൂപ്പ് അധികൃതരെ കബളിപ്പിച്ചത്‌.


ഗെയിമിങ്‌ ഉപകരണങ്ങൾ വാങ്ങിയ വകയിൽ ഇറ്റാലിയൻ കമ്പനിക്ക് നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്. വ്യാജ ഇൻവോയ്സും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 1,50,500 യൂറോയാണ് തട്ടിയെടുത്തത്. ഇന്ത്യൻ രൂപയിൽ ഏകദേശം 1.64 കോടി വരും. സെപ്‌തംബർ 2 മുതൽ 29 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ ആരുടേതാണെന്ന്‌ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home