Deshabhimani

സ്‌ക‍ൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്

scout and guids

ചേപ്പാട് ക്രൈസ്റ്റ് കിങ്‌ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് എം എസ് സി സ്കൂൾ കറസ്പോണ്ടന്റ് ഫാ.ഡാനിയേൽ തെക്കേടത്ത് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 02:20 AM | 1 min read

കാർത്തികപ്പള്ളി

ചേപ്പാട് ക്രൈസ്റ്റ് കിങ്‌ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് മാവേലിക്കര രൂപത എംഎസ്-സി സ്കൂൾ കറസ്പോണ്ടന്റ് ഫാ.ഡാനിയേൽ തെക്കേടത്ത് ഉദ്ഘാടനംചെയ്തു. പിടിഎ പ്രഡിഡന്റ് ജെ ജയകൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ ബർസാർ ഫാ.ഫിലിപ്പ് ജമ്മത്ത് കളത്തിൽ, പ്രിൻസിപ്പൽ ബിനു കെ സാമുവേൽ, സ്കൗട്ട് മാസ്റ്റർ സിൻസി പി സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കെ ജോർജ് എന്നിവർ സംസാരിച്ചു. കായംകുളം ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ദ്വിദിന ക്യാമ്പ് ആരംഭിച്ചു. ഗൈഡ്‌സ് റേഞ്ചര്‍ യൂണിറ്റ്‌ ക്യാമ്പ് കൗൺസിലർ പ്രമീളാ ബാബുരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ബിജു മാധവൻ അധ്യക്ഷനായി. പ്രിന്‍സിപ്പൽ സുനില്‍ ചന്ദ്രന്‍, ഹാഷിം എസ് കുന്നേല്‍, അനിഗര്‍, ശ്രീനിവാസ്, നിസാമുദ്ദീന്‍, രമ്യ, ശ്രീദേവി, അനുജ, അധ്യാപകരായ കെ എസ് ജയ, രാജശ്രീ, എസ് ശ്രീരേഖ, മുനീര്‍മോന്‍, കെ സിന്ധു, ഡോ.രാജി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home