വയലാർ അനുസ്‌മരണം
സംഘാടക സമിതി രൂപീകരിച്ചു

വയലാർ അനുസ്മരണം സംഘാടകസമിതി രൂപീകരണയോഗം ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
വയലാർ – മാനവിക സംസ്കാരത്തിന്റെ സർഗസംഗീതം അനുസ്മരണ പരിപാടിയുടെ അങ്കമാലി മേഖല സംഘാടക സമിതി രൂപീകരിച്ചു. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി രഥീഷ്‌കുമാർ കെ മാണിക്യമംഗലം അധ്യക്ഷനായി.
എ പി കുര്യൻ പഠനകേന്ദ്രം ചെയർമാൻ കെ പി റെജീഷ്, സിഎസ്എ ജനറൽ സെക്രട്ടറി ടോണി പറമ്പി, വൈസ് പ്രസിഡന്റ് കെ കെ ഷിബു, പുരോഗമന കലാ സാഹിത്യ സംഘം മേഖല സെക്രട്ടറി ഷാജി യോഹന്നാൻ, എ പി കുര്യൻ സ്മാരക ലൈബ്രറി പ്രസിഡന്റ് കെ എസ് മൈക്കിൾ, കെഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എം ബേബി ഗിരിജ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി എ മനീഷ എന്നിവർ സംസാരിച്ചു.
27ന് എ പി കുര്യൻ സ്മാരക സിഎസ്എ ഹാളിലാണ് പരിപാടി. വൈകിട്ട് അഞ്ചിന് എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വയലാറിന്റെ കവിതകൾ, ചലച്ചിത്രഗാനങ്ങൾ, ചലച്ചിത്രഗാന നൃത്താവിഷ്കാരം എന്നിവ അരങ്ങേറും. പുരോഗമന കലാ സാഹിത്യസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സാംസ്‌കാരിക- സർവീസ് സംഘടനകൾ, വിദ്യാർഥി-, മഹിളാ, -യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഭാരവാഹികൾ : വി കെ ഷാജി (ചെയർമാൻ), ഷാജി യോഹന്നാൻ (കൺവീനർ), കെ എസ് മൈക്കിൾ (ട്രഷറർ).
കൊച്ചി
തൃക്കാക്കര ഏരിയയിൽ പുരോഗമന കലാസാഹിത്യസംഘം, ഗ്രന്ഥശാല പ്രവർത്തകർ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ അസോ. പ്രവർത്തകർ എന്നിവർ ചേർന്ന് 30ന് വൈകിട്ട് നാലിന് വയലാർ രാമവർമയുടെ 51–ാം അനുസ്മരണവും സാംസ്കാരികോത്സവവും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരണയോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻ ബി സോമൻ അധ്യക്ഷനായി.
കെ വി അനിൽകുമാർ, അൻവർ കാക്കനാട്, എൻ എസ് ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ ജി ഉദയകുമാർ (ചെയർമാൻ), എൻ ബി സോമൻ (കൺവീനർ).
മട്ടാഞ്ചേരി
പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വയലാർ മാനവിക സംസ്കാരത്തിന്റെ സർഗസംഗീതം’ പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗം പി കെ സുനിൽനാഥ് ഉദ്ഘാടനം ചെയ്തു. പി എസ് രാജം അധ്യക്ഷയായി. കെ എൻ ഉണ്ണിക്കൃഷ്ണൻ, കെ ജെ മാക്സി, കെ എം റിയാദ്, എം കെ നിഷ, കെ ജെ ആന്റണി, പി പി ശരത്ചന്ദ്രൻ, ഫൗസിയ റഹിം, എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഷാനിൽ (ചെയർമാൻ), എസ് സന്തോഷ് കുമാർ (കൺവീനർ), തോമസ് ഹണി (ട്രഷറർ).
വയലാർ അനുസ്മരണം നവംബർ ഒന്നിന്
കവളങ്ങാട്
പുരോഗമന കലാസാഹിത്യസംഘം കവളങ്ങാട് മേഖലാ കമ്മിറ്റിയും ബഹുജന സംഘടനകളും ചേർന്ന് വയലാർ രാമവർമയുടെ 51–-ാം ചരമദിനത്തോടനുബന്ധിച്ച് നവംബർ ഒന്നിന് നേര്യമംഗലത്ത് അനുസ്മരണപരിപാടി നടത്തും.
കവിത -ഗാനാലാപനമത്സരങ്ങൾ, കവിയരങ്ങ്, നൃത്തശിൽപ്പം, പ്രതിഭകൾക്ക് ആദരം, ഗാനസദസ്സ് എന്നിവ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘടനം ചെയ്തു. ബോബി പി കുര്യാക്കോസ് അധ്യക്ഷനായി. മനോജ് നാരായണൻ, കെ ഇ ജോയി, അഭിലാഷ് രാജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ എ അൻഷാദ് (ചെയർമാൻ), മനോജ് നാരായണൻ (കൺവീനർ), അഭിലാഷ് രാജ് (ട്രഷറർ).









0 comments