സഹകരണ വാരാഘോഷം: ലോഗോ പ്രകാശിപ്പിച്ചു

സഹകരണ വാരാഘോഷം ലോഗോ മന്ത്രി റോജി എം ജോൺ പ്രകാശിപ്പിക്കുന്നു
കളമശേരി
കളമശേരിയിൽ നടക്കുന്ന സഹകരണ വാരാഘോഷത്തിന്റെ ലോഗോ മന്ത്രി റോജി എം ജോൺ പ്രകാശിപ്പിച്ചു.
സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതിയംഗം എം ഐ ബീരാസ് അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ വി സലിം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എം ശശി, ആർ ഹരി, ടി എ നവാസ്, മധു പുറക്കാട്, സഹകരണ ജോയിന്റ് രജിസ്ട്രാർ പി വി പ്രീത തുടങ്ങിയവർ സംസാരിച്ചു.
സഹകരണ വാരാഘോഷം സാമ്ര കൺവൻഷൻ സെന്ററിൽ 14ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.








0 comments