Deshabhimani

താലൂക്ക് കൺവൻഷനുകൾ ചേർന്നു

സെക്രട്ടറിയറ്റ് വളയൽ വിജയിപ്പിക്കുക: ആക്ഷൻ കൗൺസിൽ

action counci

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്‌ കണയന്നൂർ താലൂക്ക്‌ കൺവൻഷൻ 
കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 03:38 AM | 1 min read

കൊച്ചി


നവംബർ 21-ന് നടക്കുന്ന സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ചേർന്ന താലൂക്ക് കൺവൻഷനുകൾ തീരുമാനിച്ചു.


ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പാക്കുക, ഏൺഡ് ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, മെഡിസെപ്പ് അപാകം പരിഹരിക്കുക, വിദ്യാഭ്യാസ സർവീസ് മേഖലകൾ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ സമരം.


കണയന്നൂരിൽ കെ കെ സുനിൽകുമാർ കൺവൻഷൻ ഉദ്ഘാടനംചെയ്തു. മൂവാറ്റുപുഴ– ഡോ. ഏലിയാസ് മാത്യു, കോതമംഗലം– കെ എ അൻവർ, ആലുവ– ഡോ. ബോബി പോൾ, കൊച്ചി– പി ഡി സാജൻ, പറവൂർ– കെ എസ് ഷാനിൽ, കുന്നത്തുനാട്– ആർ രാജേഷ് എന്നിവർ ഉദ്ഘാടനംചെയ്തു. സെക്രട്ടറിയറ്റ് വളയൽ സമരത്തിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും അണിനിരക്കണമെന്ന് കൺവൻഷനുകൾ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home