ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക
ജലഗതാഗത വകുപ്പ് ഓഫീസുകളിൽ പ്രകടനം നടത്തി

ജലഗതാഗത വകുപ്പ് എറണാകുളം റീജണൽ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ നടത്തിയ പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഷാനിൽ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ജലഗതാഗത വകുപ്പ് ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.
ആലപ്പുഴയിലെ ഡയറക്ടറേറ്റിന് മുന്നിൽ ജീവനക്കാർ നടത്തിയ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം റീജണൽ ഓഫീസിന് മുന്നിലായിരുന്നു പ്രകടനം.
ജലഗതാഗത വകുപ്പിലെ ജീവനക്കാരുടെ തസ്തികകൾ പുനഃസ്ഥാപിക്കുക, പ്രമോഷൻ ലഭിക്കുന്നതിനുള്ള ബോട്ട് മാസ്റ്റർ ലൈസൻസ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുക, ജീവനക്കാരുടെ ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങൾ സർക്കാർ ചെലവിൽ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഷാനിൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ റെജുമോൻ, സിറ്റി ഏരിയ ജോയിന്റ് സെക്രട്ടറി ടി എ അനിൽ, വൈസ് പ്രസിഡന്റ് കെ ഡി സുനിൽകുമാർ എന്നിവർ സംസാരിച്ചു.








0 comments