Deshabhimani

വൈഡബ്ല്യുസിഎ 100–ാം 
വാർഷികാഘോഷം സംഘടിപ്പിച്ചു

ywca

എറണാകുളം വൈഡബ്ല്യുസിഎ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി വി ഡി സതീശൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 02:39 AM | 1 min read

കൊച്ചി


വൈഡബ്ല്യുസിഎയുടെ 100–ാം വാർഷികാഘോഷം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സിഎസ്ഐ കൊച്ചി രൂപത ബിഷപ് കുര്യൻ പീറ്റർ പ്രഭാഷണം നടത്തി. വൈഡബ്ല്യുസിഎയുടെ 100–ാം പിറന്നാൾ കേക്ക് ബിഷപ്പിന്റെ നേതൃത്വത്തിൽ മുറിച്ച്‌ പങ്കുവച്ചു.


‘സുന്ദരഭൂമി സ്വതന്ത്രഭാരതഭൂമി’ എന്ന ഗാനവും അദ്ദേഹം ആലപിച്ചു.

വൈഡബ്ല്യുസിഎ പ്രസിഡന്റ് മിന്നു അന്ന മാത്യു അധ്യക്ഷയായി. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കൗൺസിലർ കെ വി പി കൃഷ്ണകുമാർ, വൈഡബ്ല്യുസിഎ വൈസ് പ്രസിഡന്റുമാരായ ജെസി കുര്യൻ, ടീന ടോണി, ഷിറീൻ റേച്ചൽ ജോർജ്, മേരി മാർഗരറ്റ്, ബിന്ദു സാറ ജേക്കബ്, ഡോ. ആനി തോമസ്, ഷീബ വർഗീസ്, വൈഎംസിഎ പ്രസിഡന്റ് റെജി ജോർജ് എന്നിവർ സംസാരിച്ചു.


വൈഡബ്ല്യുസിഎയുടെ പുതിയ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും ഡോക്യുമെന്ററി പ്രദർശനവും നടന്നു. മുൻ ഭാരവാഹികളെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home