Deshabhimani

നിർദേശം ഹെഡ് ഓഫീസിൽനിന്ന്‌

സെൻട്രൽ വെയർഹൗസ് കോർപറേഷൻ ഗോഡൗണിന് ബിജെപി പതാകയുടെ നിറം

Central Warehousing Corporation Godown

സെൻട്രൽ വെയർഹൗസ് കോർപറേഷൻ ഗോഡൗണിന് 
ബിജെപി പതാകയുടെ നിറത്തിൽ പെയിന്റ്‌ അടിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Oct 25, 2026, 03:21 AM | 1 min read

കാക്കനാട്


ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ പ്രവർത്തിക്കുന്ന സെൻട്രൽ വെയർഹൗസ് കോർപറേഷൻ ഗോഡൗണിന് ബിജെപി പതാകയുടെ നിറത്തിൽ പെയിന്റടിച്ചു.


കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഗോഡൗണിലാണ് പെയിന്റിങ് ജോലികൾ പുരോഗമിക്കുന്നത്. കാലങ്ങളായി ക്രീം നിറമായിരുന്നു കെട്ടിടത്തിന് അടിച്ചിരുന്നത്. പുതിയ പദ്ധതിയുടെ ഭാഗമല്ല, സാധാരണ മെയിന്റനൻസിന്റെ ഭാഗമായാണ് പെയിന്റിങ് നടക്കുന്നതെന്ന് സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കി.


കെട്ടിടത്തിലെ എല്ലാ ബ്ലോക്കുകളിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിറം മാറ്റിയതിനെക്കുറിച്ച് അറിയില്ലന്നും ഹെഡ് ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നുമായിരുന്നു അധികൃതരുടെ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home