Deshabhimani

സ്നേഹാലയത്തില്‍ ഫാ. ആബേലച്ചൻ അനുസ്‌മരണം

Fr. Abel

കൊച്ചിൻ കലാഭവൻ സ്ഥാപകൻ ഫാ. ആബേൽ പെരിയപ്പുറത്തിന്റെ ചരമവര്‍ഷിക പരിപാടികളുടെ ഭാഗമായി 
തേവര സ്നേഹാലയത്തില്‍ നടത്തിയ അന്നദാനം നടി തെസ്നി ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 03:14 AM | 1 min read

കൊച്ചി


കൊച്ചിൻ കലാഭവൻ സ്ഥാപകൻ ഫാ. ആബേൽ പെരിയപ്പുറത്തിന്റെ 25–ാമത് ചരമവര്‍ഷികത്തിന്റെ ഭാഗമായി തേവര സ്നേഹാലയത്തില്‍ വിവിധ പരിപാടികളും അന്നദാനവും സംഘടിപ്പിച്ചു.


നടി തെസ്നി ഖാന്‍ ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷനായി. സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ കെ എ അലി അക്ബർ, സ്നേഹാലയം മേട്രൻ പി കെ സവിത, പി ജെ ഇ​ഗ്നേഷ്യസ്, ജോർജ് മരങ്ങോലി എന്നിവർ സംസാരിച്ചു. സ്നേഹാലയത്തിലെ അന്തേവാസികളും കലാഭവനിലെ കലാകാരന്മാരും ചേർന്ന് ​ഗാനങ്ങളും ആലപിച്ചു.


ഞായര്‍ രാവിലെ 10ന് കലാഭവൻ അങ്കണത്തിൽ ആബേലച്ചൻ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. മന്ത്രി റോജി ജോൺ പങ്കെടുക്കും. തിങ്കള്‍ വെെകിട്ട് അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആബേലച്ചന്റെ ഡോക്യുമെന്ററി പ്രദർശനവും കലാഭവനിലെ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home