കടലെടുത്ത് ഫോർട്ട്‌കൊച്ചി സൗത്ത് കടപ്പുറം

ഫോര്‍ട്ട്കൊച്ചി സൗത്ത് കടപ്പുറം കടലെടുത്തനിലയില്‍
ഫോർട്ട്‌കൊച്ചി
കടൽകയറ്റത്തെ തുടർന്ന് ഫോർട്ട്‌കൊച്ചി സൗത്ത് കടപ്പുറം പൂർണമായും ഇല്ലാതായി.
തീരവും ഇടിഞ്ഞു. സൗത്ത് കടപ്പുറത്തേക്കുള്ള നടപ്പാതവരെ കടൽ കവർന്നിരിക്കുകയാണ്. ടൂറിസ്റ്റ് സീസണായതിനാൽ കൂടുതൽ സഞ്ചാരികളെത്തുന്ന സമയത്താണ് കടപ്പുറത്തിന്റെ ദുരവസ്ഥ. രാത്രികളിൽ ശക്തമായി തിരയടിക്കുന്നുണ്ട്. തീരത്തോട് ചേർന്നുനിൽക്കുന്ന തെങ്ങ് മറിഞ്ഞുവീഴാറായ സ്ഥിതിയുണ്ട്.
കടപ്പുറം സംരക്ഷണത്തിന് അടിയന്തരനടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ടൂറിസം ഗൈഡുകളുടെയും ആവശ്യം. തീരം കടലെടുത്തതോടെ പഴയ ഇമ്മാനുവൽ കോട്ടയുടെ ചെങ്കല്ലിൽ തീർത്ത മതിലിന്റെ ഭാഗവും തെളിഞ്ഞുവന്നിട്ടുണ്ട്. നഗരസഭ പണിത ശുചിമുറി സമുച്ചയം നേരത്തേ കടൽകയറി തകർന്നിരുന്നു.









0 comments