Deshabhimani

 നേതാക്കളുടെ സസ്പെൻഷൻ

കുസാറ്റിൽ അനിശ്ചിതകാലസമരം തുടരുന്നു

cusat

കുസാറ്റിൽ നടക്കുന്ന 17–-ാം ദിവസത്തെ സമരം സി രജിത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 03:06 AM | 1 min read

കളമശേരി


കുസാറ്റിലെ എംപ്ലോയീസ് അസോസിയേഷൻ നേതാക്കളെ രാഷ്ട്രീയവിരോധത്താൽ സസ്പെൻഡ്‌ ചെയ്ത സിൻഡിക്കറ്റ് നടപടിക്കെതിരെ ആരംഭിച്ച അനിശ്ചിതകാലസമരം 17 ദിവസം പിന്നിട്ടു.


നാലാം ശനിയാഴ്ച ഭരണവിഭാഗം ഓഫീസ് മാത്രമാണ് പ്രവർത്തിച്ചത്. ജീവനക്കാർ സമരത്തിനിറങ്ങരുതെന്ന സർക്കുലർ അവഗണിച്ച് ഭൂരിപക്ഷംപേരും സമരപ്പന്തലിലെത്തി.


സമരം അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി സി രജിത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആർ അനിൽകുമാർ അധ്യക്ഷനായി. ഡോ. ടി റജിൽ, വി എസ് ശിവൻകുട്ടി, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home