Deshabhimani

ഭവന്‍സ് കലോത്സവം - ‘സമന്വയം 2026’

samanvayam-202

‘സമന്വയം 2026’ കൈലാസ് മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 03:10 AM | 1 min read

കൊച്ചി


അഖില കേരള ഭവന്‍സ് കലോത്സവം ‘സമന്വയം -2026’ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനായി. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ രാമന്‍കുട്ടി, എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പൽ ഇ പാര്‍വതി, അസോസിയേറ്റ് പ്രിന്‍സിപ്പൽ ഇന്ദ്രാണി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.


കാറ്റഗറി 2, 3 വിഭാഗങ്ങളിലെ സമാപന സമ്മേളനത്തില്‍ പിന്നണി ഗായകന്‍ ഡോ. രാഹുല്‍ ആര്‍ ലക്ഷ്മണ്‍ സമ്മാനദാനം നിര്‍വഹിച്ചു. എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ അസോസിയേറ്റ് പ്രിന്‍സിപ്പല്‍ വി കെ നിര്‍മല, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഷേബ കെ ജോര്‍ജ്‌ എന്നിവർ സംസാരിച്ചു.


കാറ്റഗറി 2,3 വിഭാഗങ്ങളില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ ഓവറോള്‍ കിരീടം നേടി. കാറ്റഗറി 2 വിഭാഗത്തില്‍ വെള്ളൂര്‍ ഭവന്‍സ് ന്യൂസ് പ്രിന്റ് വിദ്യാലയവും കാറ്റഗറി 3 വിഭാഗത്തില്‍ എളമക്കര ഭവന്‍സ് വിദ്യാമന്ദിറും ഫസ്റ്റ് റണ്ണറപ്പ്‌ ട്രോഫി കരസ്ഥമാക്കി.


കാറ്റഗറി 2 വിഭാഗത്തില്‍ പോട്ടൂര്‍ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിറിലെ രുദ്രാന്‍ഷ് ഹരി ഭവന്‍സ് പ്രതിഭാ പുരസ്‌ക്കാരവും കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാ ഭവന്‍സ് വിദ്യാമന്ദിറിലെ മീനാക്ഷി വി മേനോന്‍ ഭവന്‍സ് ജ്യോതി പുരസ്‌ക്കാരവും നേടി.


കാറ്റഗറി 3 വിഭാഗത്തില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ സി കെ ധ്യാന്‍ ഭവന്‍സ് പ്രതിഭാ പുരസ്‌കാരവും തൃക്കാക്കര വരുണ വിദ്യാലയത്തിലെ ശ്രിയ സന്ദീപ് ഭവന്‍സ് ജ്യോതി പുരസ്‌കാരവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home