"പ്രതീക്ഷ' വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ജില്ലയിൽ മികച്ച വിജയം നേടിയ കേളി പ്രവർത്തകരുടെ മക്കൾക്കുള്ള 'പ്രതീക്ഷ' പുരസ്കാരം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് വിതരണം ചെയ്തപ്പോൾ
കൊച്ചി
റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
വിവിധ ജില്ലകളിൽ നിന്നായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹരായ 232 വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചത്.
ജില്ലയിൽ പുരസ്കാരത്തിനർഹരായവർക്ക് കലൂർ ലെനിൻ സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സമ്മാനം വിതരണം ചെയ്തു. ഷമീർ ഇടപ്പള്ളി അധ്യക്ഷനായി. മഹേഷ് കൊടിയത്ത്, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി ഇ നാസർ, പ്രസിഡന്റ് പി എൻ ദേവാനന്ദ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് രതു കൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments