Deshabhimani

ഡൽഹി സമരത്തിന് ഐക്യദാർഢ്യം

ഡൽഹി സമരത്തിന് ഐക്യദാർഢ്യം

ഡൽഹി സമരത്തിന് ഐക്യദാർഢ്യമര്‍പ്പിച്ച് മാവേലിക്കര നഗരത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Oct 25, 2026, 02:18 AM | 1 min read

മാവേലിക്കര

രാജ്യമാകെ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകസംഘം, സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, കെഎസ്‌കെടിയു , ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. വോട്ടവകാശം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കി വിചാരണ ചെയ്യുക, ജന്തർ മന്തറിലെ പ്രതിഷേധവിലക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home