Deshabhimani

ക്രിക്കറ്റ് അക്കാദമി വാർഷികവും അവാർഡ് വിതരണവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2026, 02:23 AM | 1 min read

ചാരുംമൂട്

വൈക്കിങ്‌സ്‌ ക്രിക്കറ്റ് അക്കാദമിയുടെ ഒന്നാം വാർഷികവും അവാർഡ്ദാനവും ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് നിയാസ് ഉദ്ഘാടനംചെയ്തു. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ റെജീബ് ഖാൻ വിശിഷ്ട അതിഥിയായി ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്തംഗം എസ് രാധിക അധ്യക്ഷയായി. മുൻ വാർഡ് അംഗം വേണു കാവേരി, അക്കാദമി മാനേജർ ബി മനു എന്നിവർ സംസാരിച്ചു. കെസിഎൽ വിന്നർ ടീം അംഗം ഇർഷാദിനെയും കഴിഞ്ഞ വർഷം സംസ്ഥാന, സോൺ, ജില്ലാ തല ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച അക്കാദമിയിലെ കുട്ടികളെയും അനുമോദിച്ചു. വിജയികൾക്ക് ട്രോഫിയും സമ്മാനവും വിതരണംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home