പാമ്പാക്കുടയിൽ കലുങ്ക് അപകടാവസ്ഥയിൽ

പാമ്പാക്കുട പാപ്പുക്കവലയ്ക്കും പെട്രോൾ പമ്പിനും ഇടയിലുള്ള കലുങ്കിന്റെ അടിവശം
പിറവം
മൂവാറ്റുപുഴ റോഡിൽ പാമ്പാക്കുടയിൽ കലുങ്ക് അപകടാവസ്ഥയിൽ. പാമ്പാക്കുട പാപ്പുക്കവലയ്ക്കും പെട്രോൾ പമ്പിനും ഇടയിലുള്ള കലുങ്കാണ് പാതി തകർന്നിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് ദ്രവിച്ച് കമ്പി പുറത്തുകാണാവുന്ന അവസ്ഥയിലാണ്. ഇരുവശത്തെയും കൽക്കെട്ടുകളും തകർന്നിട്ടുണ്ട്.
ദിവസേന നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്.
അടിയന്തരമായി പൊളിച്ചുപണിതില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകും. അടിയന്തരനടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം അനന്തപത്മനാഭൻ അധികൃതർക്ക് പരാതി നൽകി. ഇതേറോഡിൽ പാമ്പാക്കുട ഇന്ത്യൻ ഓയിൽ പമ്പിനുസമീപമുള്ള കലുങ്കും അപകടാവസ്ഥയിലാണ്.









0 comments