Deshabhimani

തായ്ക്കരച്ചിറയിൽ ജലമലിനീകരണം

പ്രതിഷേധ മാർച്ച് നടത്തി

Protest March

മുട്ടുപാറ പ്ലൈവുഡ് കമ്പനിയിലേക്ക് നടന്ന പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Oct 25, 2026, 01:36 AM | 1 min read

പെരുമ്പാവൂർ


രായമംഗലം പഞ്ചായത്ത് തായ്ക്കരച്ചിറ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുട്ടുപാറ പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ശുചിമുറി മാലിന്യം പമ്പ് ചെയ്ത് ജലശ്രോതസുകള്‍ മലിനമാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌.


മാലിന്യം പമ്പ് ചെയ്ത കമ്പനി പരിസരത്തെ കുളങ്ങള്‍ നികത്താനും വീണ്ടും മാലിന്യമൊഴുക്കാനും പൊലീസ് കൂട്ടുനിന്നതായും പ്രതിഷേധ മാര്‍ച്ചില്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതെ കമ്പനി ഉടമയെ സഹായിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വര്‍ഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. തായ്ക്കരച്ചിറ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് ഒ പി ജോയ്, റിട്ട.ജഡ്ജ് കെ പി ജോണ്‍, ഐസക് തുരുത്തിയില്‍, ശിവന്‍ കദളി, അബ്ദുള്‍ ജബ്ബാര്‍ മേത്തര്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home